ബ്രിജ് ഭൂഷൺ ശരൺസിങ്ങ്
ബ്രിജ് ഭൂഷൺ ശരൺസിങ്ങ്

ബ്രിജ് ഭൂഷന്റെ തന്ത്രം വിജയിക്കുന്നു;ആരോപണം ഉന്നയിച്ച പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നെന്ന് പിതാവിന്റെ വെളിപ്പെടുത്തൽ

ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ ഉടൻ ചോദ്യം ചെയ്തേക്കും
Updated on
1 min read

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് എതിരായ ലൈംഗികാതിക്രമക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ബ്രിജ് ഭൂഷണിനെതിരെ പരാതി നല്‍കിയ 17 വയസ്സുകാരി മൊഴിമാറ്റിയതിന് പിന്നാലെ, പെണ്‍കുട്ടിയുടെ പ്രായത്തിലും മാറ്റമുണ്ടെന്ന് വെളിപ്പെടുത്തൽ. പെണ്‍കുട്ടിയുടെ അച്ഛനാണ് മകൾക്ക് പ്രായപൂര്‍ത്തിയായിരുന്നെന്ന് എൻഡിടിവിയോട് വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ പുതിയ മൊഴിപ്രകാരം ലൈംഗികാരോപണ പരാതി പോലും ബ്രിജ് ഭൂഷണെതിരെ നിലനിൽക്കില്ല. ഇത് ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷന് കേസിൽ നിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കും.

പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുന്നതായിരുന്നു പെണ്‍കുട്ടി ബ്രിജ് ഭൂഷണെതിരെ നേരത്തെ നല്‍കിയ മൊഴി. എന്നാല്‍ പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച ഇപ്പോഴത്തെ വെളിപ്പെടുത്തൽ കേസ് ആകെ മാറ്റിമറിക്കും. ബ്രിജ് ഭൂഷണെതിരെ ഇനി പോക്സോ കേസ് നിലനിൽക്കില്ല. ഏഴുപേരാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചിരിക്കുന്നത്. ഇതിൽ രണ്ട് എഫ്ഐആറുകൾ രജിസ്റ്റര്‍ ചെയ്തു. എന്നാൽ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ കേസ് പരിധിയിൽ വരുന്ന എഫ്ഐആര്‍ റദ്ദാകും.

ബ്രിജ് ഭൂഷൺ ശരൺസിങ്ങ്
ബ്രിജ് ഭൂഷണെതിരായ അന്വേഷണം 15 നകം തീര്‍ക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്; സമരത്തിന് ഇടവേള പ്രഖ്യാപിച്ച് ഗുസ്തി താരങ്ങൾ

ജൂണ്‍ 5ന് മജിസ്ട്രേറ്റിന് മുമ്പാകെ പരാതിക്കാരി പുതിയ മൊഴി നൽകിയിരുന്നു. മൊഴി പുതുക്കി നൽകുക മാത്രമാണ് ചെയ്തതെന്നും കേസ് പിൻവലിച്ചിട്ടില്ലെന്നും പെൺകുട്ടിയുടെ അച്ഛൻ വിശദീകരിച്ചിരുന്നു.

എന്നാൽ ബ്രിജ് ഭൂഷണെതിരെ ഒരു പരാതിയുമില്ലെന്നാണ് ഇപ്പോൾ പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കുന്നത്. '' ദേശീയ ഗുസ്തി ഫെഡറേഷൻ മകളോട് വിവേചനം കാണിച്ചിരുന്നു. അതിലുള്ള ദേഷ്യംമൂലമാണ് ലൈംഗാതിക്രമ പരാതി ഉന്നയിച്ചത്. ബ്രിജ് ഭൂഷണ്‍ അപമര്യാദയായി പെരുമാറിയിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ട്രയല്‍സ് ഫൈനലില്‍ തോറ്റതിന്റെ ദേഷ്യത്തിലായിരുന്നു മകള്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ഇപ്പോൾ മൊഴി തിരുത്തി'' - അദ്ദേഹം പറഞ്ഞു. മൊഴി മാറ്റിയതിന് പിന്നില്‍ ഭയമോ സമര്‍ദമോ ദുരാഗ്രഹമോ ഇല്ലെന്നും പരാതിക്കാരിയുടെ പിതാവ് വ്യക്തമാക്കുന്നു.

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് അടുത്തയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. ജൂണ്‍ 15നകം കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് കേന്ദ്രത്തിന്റെ ഉറപ്പ്. ബുധനാഴ്ച ബജ്റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരുമായി ആറ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് രേഖാമൂലം ഉറപ്പ് നല്‍കിയത്. ഇതിന് മുന്നോടിയായി ബ്രിജ് ഭൂഷണേയും ചോദ്യം ചെയ്യുമെന്നാണ് വിവരം. അനേഷണത്തിന്റെ ഭാഗമായി പോലീസ് ഇതുവരെ 180ലധികം പേരെ ചോദ്യം ചെയ്തുകഴിഞ്ഞു. കഴിഞ്ഞദിവസം ഗുസ്തി ഫെഡറേഷൻ അധ്യക്ഷന്റെ വീട്ടിലെത്തി ബന്ധുക്കളേയും ജീവനക്കാരേയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in