ഗുസ്തി താരങ്ങള്‍ക്കൊപ്പം, വേണ്ടി വന്നാല്‍ രാഷ്ട്രപതിയെ കാണും; നിലപാട് ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍

ഗുസ്തി താരങ്ങള്‍ക്കൊപ്പം, വേണ്ടി വന്നാല്‍ രാഷ്ട്രപതിയെ കാണും; നിലപാട് ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍

നാളെ ഹരിയാനയിൽ ചേരുന്ന യോഗത്തിൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും രാകേഷ് ടിക്കായത്ത് കൂട്ടിച്ചേര്‍ത്തു.
Updated on
1 min read

ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങള്‍ക്ക് നീതി ലഭിക്കും വരെ പോരാടുമെന്ന് കര്‍ഷക സംഘടനകള്‍. ഗുസ്തിതാരങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണുമെന്നും കർഷക നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. നാളെ ഹരിയാനയിൽ ചേരുന്ന ഖാപ് പഞ്ചായത്ത് യോഗത്തിൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മുസാഫർനഗറിലെ മെഗാ മീറ്റിങ്ങിൽ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

ഗുസ്തി താരങ്ങള്‍ക്കൊപ്പം, വേണ്ടി വന്നാല്‍ രാഷ്ട്രപതിയെ കാണും; നിലപാട് ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍
ഗുസ്തി താരങ്ങളുടെ സമരത്തിൽ ഇന്ന് ഖാപ് പഞ്ചായത്ത്; താരങ്ങൾക്ക് രാജ്യാന്തര ഒളിമ്പിക്‌ കമ്മറ്റിയുടെ പിന്തുണ

'ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. നിങ്ങള്‍ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കരുത്., ലോകത്തിന് ഒന്നാകെ നിങ്ങളോട് അതുമാത്രമാണ് ആവശ്യപ്പെടാനുള്ളതെന്നും രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. നിങ്ങളോട് ചെയ്തതുതന്നെയാണ് ലാലുപ്രസാദ് യാദവിന്റെയും മുലായം സിങ് യാദവിന്റെയും കുടുംബത്തോട് കേന്ദസര്‍ക്കാര്‍ ചെയ്തത്'- ടിക്കായത്ത് പറഞ്ഞു.

ഗുസ്തിതാരങ്ങളുടെ സമരത്തിനെതിരെ പോലീസും കേന്ദ്ര സര്‍ക്കാരും നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് താരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഭാരതീയ കിസാൻ യൂണിയൻ തലവനായ ടിക്കായത്തിന്റെയും ഹരിയാനയിൽ നിന്നുള്ള ഖാപ് നേതാക്കളുടെയും താരങ്ങള്‍ തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഹരിയാനയിലെ കര്‍ഷകരും ഗുസ്തിതാരങ്ങള്‍ക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്.

ഗുസ്തി താരങ്ങള്‍ക്കൊപ്പം, വേണ്ടി വന്നാല്‍ രാഷ്ട്രപതിയെ കാണും; നിലപാട് ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍
ഗുസ്തി താരങ്ങളുടെ സമരം: ചർച്ചയ്ക്കായി കർഷകസംഘടനകളുടെ സുപ്രധാന യോഗം നാളെ

ഗുസ്തിതാരങ്ങളുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വനിതാ കായിക താരങ്ങളുടെ സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യാന്‍ വിവിധ കായിക ഫെഡഷനുകളുടെ നേതൃത്വത്തില്‍ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നെങ്കിലും, തൃണമൂൽ കോൺഗ്രസ് എംപിമാർ വ്യാഴാഴ്ച പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. വിദ്യാഭ്യാസം, സ്ത്രീകൾ, കുട്ടികൾ, യുവജനങ്ങൾ, കായികം എന്നീ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ വനിതാ കായികതാരങ്ങളുടെ സുരക്ഷയെക്കുറിച്ച് പാർട്ടി ഉന്നയിച്ചതിനെ തുടര്‍ന്നാണ് എംപിമാര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപോയത്.

ഗുസ്തി താരങ്ങള്‍ക്കൊപ്പം, വേണ്ടി വന്നാല്‍ രാഷ്ട്രപതിയെ കാണും; നിലപാട് ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍
പ്രതിഷേധച്ചൂടിലും സർക്കാരിന് അനക്കമില്ല; കർഷക നേതാക്കളുടെ ഉറപ്പിൽ മെഡൽ ഗംഗയിൽ ഒഴുക്കാതെ മടങ്ങി ഗുസ്തി താരങ്ങൾ

ഗുസ്തിക്കാരുടെ പ്രതിഷേധം പ്രതിപക്ഷത്ത് നിന്ന് കൂടുതൽ രാഷ്ട്രീയ ശ്രദ്ധ നേടുമ്പോൾ, പോലീസ് അന്വേഷണം പൂർത്തിയാകുന്നതുവരെയെങ്കിലും ശാന്തരാകണമെന്ന് ഗുസ്തി താരങ്ങളോട് ബിജെപി നേതാക്കള്‍ ആവശ്യപ്പെടിട്ടുണ്ട്. എന്നാൽ,അന്വേഷണം പുരോഗമിക്കുന്ന സമയത്തെ അപ്‌ഡേറ്റുകളൊന്നും പങ്കുവയ്ക്കാൻ സാധിക്കില്ലെന്നാണ് പോലീസിന്റെ നിലപാട്. ഇതും താരങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്.

സമരം ശക്തമാകുമ്പോഴും തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ ഏത് ശിക്ഷയും ഏറ്റുവാങ്ങുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷൺ ശരൺ സിങ്. "എനിക്കെതിരായ ഒരു ആരോപണം തെളിയിക്കപ്പെട്ടാൽ, ഞാൻ ആത്മഹത്യ ചെയ്യും. തനിക്കെതിരായ എന്തെങ്കിലും തെളിവുകള്‍ താരങ്ങളുടെ പക്കലുണ്ടെങ്കില്‍ അത് കോടതിയില്‍ ഹാജരാക്കണം. അതിന്‍ പ്രകാരം ഏത് ശിക്ഷയും ഏറ്റുവാങ്ങാനും താന്‍ തയ്യാറാണെന്നും ബ്രിജ് ഭൂഷൺ'' വ്യക്തമാക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in