ഗുസ്തി താരങ്ങളുടെ സമരം അട്ടിമറിക്കപ്പെടുന്നോ?

സമരം നിര്‍ത്താന്‍ സമരക്കാര്‍ തീരുമാനിച്ചതും ആരോപണങ്ങളുന്നയിച്ച താരം അതില്‍ നിന്ന് പിന്‍വലിഞ്ഞതും സമരത്തെ മെരുക്കുന്നതില്‍ അധികാരികള്‍ വിജയിക്കുന്നുവെന്ന തോന്നല്‍ ഉണ്ടാക്കുകകയാണ്

കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധത്തിന് കാരണമായ ഗുസ്തി താരങ്ങളുടെ സമരത്തെ ഒതുക്കുന്നതില്‍ അധികാരികള്‍ വിജയിക്കുകയാണോ? രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിന് കാരണമായ ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചില സംഭവങ്ങളാണ് ഇത്തരത്തിലുള്ള ആലോചനയ്ക്ക് കാരണമാകുന്നത്. ഈ മാസം 15 വരെ സമരം നിര്‍ത്തിവെയ്ക്കാന്‍ കായിക മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സമരക്കാര്‍ തീരുമാനിച്ചത് മാത്രമല്ല, ആരോപണങ്ങളുന്നയിച്ച താരം അതില്‍ നിന്ന് പിന്‍വലിഞ്ഞതും അവര്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്ന അച്ഛന്റെ വെളിപ്പെടുത്തലും, സമരത്തെ മെരുക്കുന്നതില്‍ ഒടുവില്‍ അധികാരികള്‍ വിജയിക്കുന്നുവെന്ന തോന്നല്‍ ഉണ്ടാക്കുകകയാണ്.

ഗുസ്തി താരങ്ങളുടെ സമരം അട്ടിമറിക്കപ്പെടുന്നോ?
ബ്രിജ് ഭൂഷണെതിരായ അന്വേഷണം 15 നകം തീര്‍ക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്; സമരത്തിന് ഇടവേള പ്രഖ്യാപിച്ച് ഗുസ്തി താരങ്ങൾ

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം ബിജെപി എം പി ബ്രിജ്ഭൂഷണെതിരെ ആരോപണം ഉന്നയിച്ച മെഡല്‍ ജേതാക്കളെ പോലീസ് വലിച്ചിഴച്ച് മര്‍ദ്ദിച്ചതും, ഇതില്‍ പ്രതിഷേധിച്ച് തങ്ങള്‍ക്ക് കിട്ടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനുള്ള തീരുമാനവും ആഗോളതലത്തില്‍ തന്നെ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. കേന്ദ്ര സര്‍ക്കാരിനെ പ്രതിഷേധം വലിയ തോതില്‍ പ്രതിരോധത്തിലാക്കി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് അണ്ണാ ഹസാരെ നടത്തിയ സമരം ഉണ്ടാക്കിയ പ്രത്യാഘാതം ഈ സമരവും ഉണ്ടാക്കിയേക്കുമെന്ന വിലയിരുത്തലുകള്‍ പോലും ഉണ്ടായി. എങ്കിലും യുപിയിലെ ശക്തനായ ബിജെപി നേതാവ് ബ്രിജ്ഭൂഷണെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

ഗുസ്തി താരങ്ങളുടെ സമരം അട്ടിമറിക്കപ്പെടുന്നോ?
രണ്ട് ഗുസ്തി താരങ്ങള്‍, അന്താരാഷ്ട്ര റഫറി, പരിശീലകന്‍; ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങള്‍ ശരിവച്ച് നാല് സുപ്രധാന സാക്ഷിമൊഴി

സമരത്തിന് ലഭിച്ച പിന്തുണ ശക്തമായതോടെയാണ് കേന്ദ്രം വിഷയത്തില്‍ ഇടപെട്ട് തുടങ്ങിയത്. കര്‍ഷകരും പിന്തുണയുമായെത്തിയതോടെ കേന്ദ്രം കൂടുതല്‍ പ്രതിരോധത്തിലായി. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര രംഗത്തെ പ്രമുഖരും താരങ്ങള്‍ക്ക് പിന്തുണയുമായെത്തി. ബ്രിജ് ഭൂഷണെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിന് പിന്നാലെ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ജാമ്യമില്ലാ വകുപ്പായ പോക്‌സോ നിയമപ്രകാരമായിരുന്നു കേസെടുത്തത്.

ഒരടി പിന്നോട്ടില്ലെന്ന തീരുമാനത്തില്‍ താരങ്ങള്‍ ഉറച്ചു നിന്നതോടെ ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ചര്‍ച്ച നടത്തി. ചര്‍ച്ച രഹസ്യമായിരുന്നു. എന്നാല്‍ പിന്നീട് ഈ വിവരം കേന്ദ്ര സര്‍ക്കാര്‍ തന്നെ പുറത്തുവിട്ടു. പിന്നാലെ, ചില മാധ്യമങ്ങള്‍ താരങ്ങള്‍ സമരത്തില്‍നിന്ന് പിന്മാറിയെന്നും ജോലിയില്‍ പ്രവേശിച്ചുവെന്നും പ്രചരിപ്പിച്ചു. ഇതിനെതിരെ താരങ്ങള്‍ തന്നെ രംഗത്തെത്തിയതോടെ, കേന്ദ്ര സര്‍ക്കാരിന്റെയും ചില മാധ്യമങ്ങളുടെയും വ്യാജ കഥകള്‍ പൊളിഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത താരത്തിന്റെ ലൈംഗികാതിക്രമ പരാതിയിലാണ് ബ്രിജ് ഭൂഷണെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാലിപ്പോള്‍ മകള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്ന് അച്ഛന്‍ വെളിപ്പെടുത്തിയിരിക്കുന്നു

എന്നാല്‍ പിന്നീടുണ്ടായ സംഭവങ്ങളാണ് സമരത്തെ മറ്റ് രീതിയില്‍ അധികാരികള്‍ അട്ടിമറിക്കുന്നതായുള്ള സംശയങ്ങള്‍ ഉണ്ടാക്കിയത്. പ്രായപൂര്‍ത്തിയാകാത്ത താരത്തിന്റെ ലൈംഗികാതിക്രമ പരാതിയിലാണ് ബ്രിജ് ഭൂഷണെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാലിപ്പോള്‍ മകള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്ന് അച്ഛന്‍ വെളിപ്പെടുത്തിയിരിക്കുന്നു. രണ്ട് ദിവസം മുന്‍പ് പരാതിയിലെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി.ഇങ്ങനെ നിലപാട് മാറ്റുന്നതിന് പിന്നില്‍ സമ്മര്‍ദ്ദം ഉണ്ടായെന്ന സംശയമാണ് ഇപ്പോള്‍ ഉന്നയിക്കപ്പെടുന്നത്.

പുതിയ വെളിപ്പെടുത്തല്‍ കേസില്‍ നിന്ന് ബ്രിജ് ഭൂഷണ് രക്ഷപ്പെടാന്‍ അവസരം നല്‍കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല ബിജെപിയുടെയും ബ്രിജ് ഭൂഷന്റെയും സമ്മര്‍ദ്ദ തന്ത്രം വിജയം കാണുന്നതിന്റെ സൂചനയാണ് ഈ സംഭവം നല്‍കുന്നത്.

കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി താരങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് ജൂണ്‍ 15 വരെ സമരം നിര്‍ത്തിവെക്കാന്‍ തീരുമാനമായത്. ബ്രിജ് ഭൂഷണെതിരെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കേന്ദ്രത്തിന് ജൂണ്‍ 15 വരെ താരങ്ങള്‍ സമയം നല്‍കുകയായിരുന്നു. നടപടിയായില്ലെങ്കില്‍ 15 ന് ശേഷം സമരവുമായി മുന്നോട്ട് പോകുമെന്നും താരങ്ങള്‍ മുന്നറിയിപ്പ് നല്‍കി. അപ്പോഴേക്കും ഈ കേസില്‍ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയണം. രാജ്യത്തിന്റെ അഭിമാനതാരങ്ങള്‍ ഉയര്‍ത്തിയ പ്രശ്നത്തെ സമ്മര്‍ദ്ദത്തിലൂടെ പിന്‍വലിപ്പിക്കാനോ, ദുര്‍ബലപ്പെടുത്താനോ അധികാരികള്‍ക്ക് കഴിയുമൊ എന്നതാണ് കണ്ടറിയേണ്ടത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in