ഗുസ്‌തി ഫെഡറേഷൻ തിരഞ്ഞെടുപ്പ് തടഞ്ഞ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി
ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തിരഞ്ഞെടുപ്പിന് വീണ്ടും സ്‌റ്റേ. നാളെ നടത്താനിരുന്ന തിരഞ്ഞെടുപ്പ് തടഞ്ഞ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഹരിയാന അമച്വർ റെസ്‌ലിങ് അസോസിയേഷനെ ഡബ്ല്യുഎഫ്‌ഐ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിച്ച റിട്ടേണിങ് ഓഫീസറുടെ നടപടിയെ നടപടിയെ ചോദ്യം ചെയ്ത് ഹരിയാന റെസ്ലിംഗ് അസോസിയേഷൻ (എച്ച്‌ഡബ്ല്യുഎ) സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായും സംസ്ഥാന ഒളിമ്പിക് അസോസിയേഷനുമായും അഫിലിയേറ്റ് ചെയ്തിട്ടുള്ള സംസ്ഥാന അസോസിയേഷനുകള്‍ക്കാണ് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനുള്ള അവകാശം. ഇതുപ്രകാരം ഹരിയാന റെസ്ലിങ് ഫെഡറേഷനാണ് ഹരിയാനയില്‍ നിന്ന് ഡബ്ല്യുഎഫ്‌ഐ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവകാശമുള്ളത്.
എന്നാല്‍ എച്ച്ഡബ്ല്യുഎയ്‌ക്കൊപ്പം ഹരിയാനയില്‍ നിന്നുള്ള അമച്വര്‍ റെസ്ലിങ് അസോസിയേഷനും വോട്ടവകാശം നല്‍കിയ റിട്ടേണിങ് ഓഫീസറുടെ നടപടിയാണ് വിവാദമായത്. ഡബ്ലുഎഫ്‌ഐയുമായും ഹരിയാന ഒളിമ്പിക് അസോസിയേഷ(എച്ച്ഒഎ)നുമായും അമച്വര്‍ അസോസിയേഷന്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയാണ് റിട്ടേണിങ് ഓഫീസര്‍ വോട്ടവകാശം നല്‍കിയത്.
എന്നാല്‍ അമച്വര്‍ റെസ്ലിങ് ഫെഡറേഷന് ഹരിയാന ഒളിമ്പിക് അസോസിയേഷന്റെ അഫിലിയേഷനില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എച്ച്.ഡബ്ല്യു.എ കോടതിയേ സമീപിച്ചത്. എച്ച്ഒഎ അഫിലിയേഷന്‍ ഇല്ലാത്ത അമച്വര്‍ അസോസിയേഷനെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്നു വിലക്കണമെന്നാണ് അവരുടെ ആവശ്യം.
ഇതു മൂന്നാം തവണയാണ് ഡബ്ല്യുഎഫ്‌ഐ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത്. ജൂലൈ നാലിന് എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്താനായിരുന്നു ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 10 സംസ്ഥാന യൂണിറ്റുകളില്‍ നിന്നു പരാതി ഉയര്‍ന്നതോടെ അത് ജൂലൈ 11-ലേക്കു മാറ്റുകയായിരുന്നു. പിന്നീട് ഡബ്ല്യുഎഫ്‌ഐ അംഗത്വം നിഷേധിക്കപ്പെട്ടുവെന്നു കാട്ടി അസം റെസ്ലിങ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ ഗുവാഹത്തി ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഈ ഹര്‍ജിയില്‍ തീര്‍പ്പായതിനു ശേഷമാണ് നാളെ തിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചത്.