'ബ്രിജ് ഭൂഷണിനരികെ നിന്ന താരം അസ്വസ്ഥയായിരുന്നു, അവര്‍ക്ക് എന്തോ സംഭവിച്ചിരുന്നു'; വെളിപ്പെടുത്തലുമായി ഗുസ്തി റഫറി

'ബ്രിജ് ഭൂഷണിനരികെ നിന്ന താരം അസ്വസ്ഥയായിരുന്നു, അവര്‍ക്ക് എന്തോ സംഭവിച്ചിരുന്നു'; വെളിപ്പെടുത്തലുമായി ഗുസ്തി റഫറി

പോലീസ് സാക്ഷികളായി ചേർത്ത 125 പേരില്‍ ഒരാളാണ് ജഗ്ബീര്‍ സിങ്
Updated on
2 min read

ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗിക പീഡന പരാതിയില്‍ വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര റഫറി ജഗ്ബീര്‍ സിങ്. വനിതാ ഗുസ്തി താരത്തിനെതിരെ ലൈംഗിക അതിക്രമം നടത്തുന്നത് താന്‍ നേരിട്ട് കണ്ടിരുന്നുവെന്നും താരം അസ്വസ്ഥയായിരുന്നുവെന്നും ജഗ്ബീര്‍ സിങ് പറഞ്ഞു. ഇക്കാര്യം പോലീസ് ചോദിച്ചപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സിങ് ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു.

വനിതാ താരത്തോട് ബ്രിജ് ഭൂഷൺ വളരെ മോശമായി പെരുമാറിയെന്ന പോലീസ് എഫ്‌ഐആറിലെ കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതാണ് റഫറിയുടെ മൊഴി. പോലീസ് സാക്ഷികളായി ചേർത്ത 125 പേരില്‍ ഒരാളാണ് ജഗ്ബീര്‍ സിങ്.

'ബ്രിജ് ഭൂഷണിനരികെ നിന്ന താരം അസ്വസ്ഥയായിരുന്നു, അവര്‍ക്ക് എന്തോ സംഭവിച്ചിരുന്നു'; വെളിപ്പെടുത്തലുമായി ഗുസ്തി റഫറി
ബ്രിജ് ഭൂഷണെതിരായ അന്വേഷണം 15 നകം തീര്‍ക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്; സമരത്തിന് ഇടവേള പ്രഖ്യാപിച്ച് ഗുസ്തി താരങ്ങൾ

ബ്രിജ് ഭൂഷന്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയ ഗുസ്തിക്കാരിലൊരാളുടെ പരാതിയെക്കുറിച്ചും എഫ്‌ഐആറിലെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലഖ്‌നൗവില്‍ വെച്ച് നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ട്രയല്‍സിനൊടുവില്‍ ഒരു ഗ്രൂപ്പ് ഫോട്ടോ സെഷൻ നടന്നിരുന്നു. അതിനിടയില്‍ ബ്രിജ് ഭൂഷൺ താരത്തെ ലൈംഗികമായി ഉപദ്രവിക്കുന്നത് കണ്ടെന്നാണ് റഫറി ജഗ്ബീര്‍ സിങ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

താരത്തിന്റെ അന്നത്തെ പ്രതികരണത്തില്‍ നിന്ന് എന്തോ കുഴപ്പം സംഭവിച്ചുവെന്ന് എനിക്ക് മനസ്സിലായി

ജഗ്ബീര്‍ സിംഗ്

'ബ്രിജ് ഭൂഷണ്‍ താരത്തിന്റെ അരികില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. പിന്നീട് താരം അവിടെ നിന്ന് മാറി ഏറ്റവും മുന്നില്‍ വന്ന് നിന്നു. അവള്‍ ആാകെ അസ്വസ്ഥയായിരുന്നു. അവള്‍ക്ക് എന്തോ കുഴപ്പം സംഭവിച്ചു. എന്നാല്‍ ഇവിടെ വരൂ, ഇവിടെ വന്ന് നില്‍ക്കൂ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഗുസ്തിക്കാരെ ചേർത്തുനിർത്താൻ ശ്രമിച്ചു. താരത്തിന്റെ അന്നത്തെ പ്രതികരണത്തില്‍ നിന്ന് എന്തോ കുഴപ്പം സംഭവിച്ചുവെന്ന് എനിക്ക് മനസ്സിലായി' ജഗ്ബീര്‍ സിങ് പറഞ്ഞു. അന്നത്തെ ആ ഫോട്ടോയെക്കുറിച്ച് പോലീസ് തന്നോട് ചോദിച്ചിരുന്നുവെന്നും ജഗ്ബീര്‍ സിങ് കൂട്ടിച്ചേര്‍ത്തു.

'ബ്രിജ് ഭൂഷണിനരികെ നിന്ന താരം അസ്വസ്ഥയായിരുന്നു, അവര്‍ക്ക് എന്തോ സംഭവിച്ചിരുന്നു'; വെളിപ്പെടുത്തലുമായി ഗുസ്തി റഫറി
ബ്രിജ് ഭൂഷന്റെ തന്ത്രം വിജയിക്കുന്നു;ആരോപണം ഉന്നയിച്ച പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നെന്ന് പിതാവിന്റെ വെളിപ്പെടുത്തൽ

അതേസമയം, ഫോട്ടോ സെഷനിടയില്‍ താരം നേരിട്ട അനുഭവങ്ങളെക്കുറിച്ച് എഫ്‌ഐആറിലും വ്യക്തമാക്കിയിട്ടുണ്ട്. 'ഞാന്‍ ഏറ്റവും ഉയരമുള്ള ഒരാളായതിനാല്‍ ഏറ്റവും അവസാന നിരയില്‍ നില്‍ക്കുകയായിരുന്നു. മറ്റുള്ളവര്‍ തയ്യാറാകുന്നതിനിടയില്‍ പ്രതി അരികില്‍ വന്ന് നിന്ന് എന്റെ പുറകില്‍ കൈ വെച്ചു. പെട്ടന്ന് ഭയന്നുപോയ ഞാന്‍ അവിടുന്ന് മാറാന്‍ ശ്രമിക്കുന്നതിനിടെ പ്രതി ബലമായി എന്റെ തോളില്‍ പിടിച്ചു. ശ്രമപ്പെട്ടാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. ഒഴിവാക്കാന്‍ പറ്റാത്ത ഫോട്ടോ സെഷന്‍ ആയതിനാല്‍ ഞാന്‍ ഒന്നാം നിരയില്‍ വന്നിരിക്കുകയായിരുന്നു' എഫ്‌ഐആറില്‍ പറയുന്നു. പ്രതിയുടെ അപമര്യാദയായ പെരുമാറ്റത്തില്‍ താരം സ്തംഭിച്ചു പോയെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നുണ്ട്.

'ബ്രിജ് ഭൂഷണിനരികെ നിന്ന താരം അസ്വസ്ഥയായിരുന്നു, അവര്‍ക്ക് എന്തോ സംഭവിച്ചിരുന്നു'; വെളിപ്പെടുത്തലുമായി ഗുസ്തി റഫറി
ബ്രിജ് ഭൂഷണിനെതിരായ ആരോപണങ്ങളിൽ നിന്ന് പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം പിന്നോട്ട്? ആദ്യമൊഴി പിൻവലിച്ചു
'ബ്രിജ് ഭൂഷണിനരികെ നിന്ന താരം അസ്വസ്ഥയായിരുന്നു, അവര്‍ക്ക് എന്തോ സംഭവിച്ചിരുന്നു'; വെളിപ്പെടുത്തലുമായി ഗുസ്തി റഫറി
ഗുസ്തി താരങ്ങളുടെ സമരം അട്ടിമറിക്കപ്പെടുന്നോ?

ബ്രിജ് ഭൂഷണിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജൂണ്‍ 15 വരെയാണ് ഗുസ്തി താരങ്ങള്‍ കേന്ദ്രത്തിന് സമയം നല്‍കിയിരിക്കുന്നത്. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ താരങ്ങള്‍ സമരം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ബ്രിജ് ഭൂഷണിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ നാല് സംസ്ഥാനങ്ങളിലായി അന്വേഷണം നടക്കുകയാണ്.

logo
The Fourth
www.thefourthnews.in