പരസ്യത്തിലെ ദളിത് അധിക്ഷേപം: സൊമാറ്റോയ്ക്ക് നോട്ടീസയച്ച് ദേശീയ പട്ടികജാതി കമ്മീഷൻ
ദളിത് അധിക്ഷേപത്തിൽ സൊമാറ്റോയ്ക്കെ് നോട്ടീസയച്ച് ദേശീയ പട്ടികജാതി കമ്മീഷന്‍. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പരസ്യത്തില്‍ ദളിതരെ അധിക്ഷേപിച്ചതിനാണ് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയ്ക്കെതിരായ നടപടി. ഇക്കാര്യം അന്വേഷിക്കുമെന്നും സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയലിന് നോട്ടീസ് അയച്ചുവെന്നും ദേശീയ പട്ടികജാതി കമ്മീഷൻ അറിയിച്ചു.
നിശ്ചിത സമയത്തിനുള്ളില്‍ സൊമാറ്റോയില്‍ നിന്ന് മറുപടി ലഭിച്ചില്ലെങ്കില്‍ നേരിട്ട് ഹാജരാകാനുള്ള സമന്‍സ് അയക്കുമെന്ന് നോട്ടീസില്‍ പറയുന്നുണ്ട്
ഭക്ഷണം പാഴാക്കാതിരിക്കുക, പ്ലാസ്റ്റിക് പുനരുപയോഗിക്കുക തുടങ്ങിയ ആശയങ്ങളുടെ പ്രചാരണമാണ് പരസ്യത്തിലൂടെ ഉദ്ദേശിച്ചതെങ്കിലും വ്യാപക വിമർശനമാണ് ഉയർന്നത്. നിശ്ചിത സമയത്തിനുള്ളില്‍ സൊമാറ്റോയില്‍ നിന്ന് മറുപടി ലഭിച്ചില്ലെങ്കില്‍ നേരിട്ട് ഹാജരാകാനുള്ള സമന്‍സ് അയക്കുമെന്ന് നോട്ടീസില്‍ പറയുന്നു.
2001ല്‍ പുറത്തിറങ്ങിയ ലഗാന്‍ എന്ന ആമിർ ഖാൻ ചിത്രത്തില്‍ കച്ച എന്ന ദളിത് കഥാപാത്രത്തെ അവതരിപ്പിച്ച നടനെ മാലിന്യങ്ങള്‍ കൊണ്ട് നിര്‍മിച്ച വസ്തുവായി സൊമാറ്റോ ചിത്രീകരിച്ചതാണ് വിവാദമായത്. അടിച്ചമര്‍ത്തപ്പെട്ട ദളിതരുടെ ശബ്ദമായി അവതരിപ്പിക്കപ്പെട്ട കഥാപാത്രമായിരുന്നു സിനിമയിൽ കച്ച. കച്ച എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ആദിത്യ ലഖിയയെ പ്ലാസ്റ്റിക് മാലിന്യത്തോടാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് കൊണ്ട് പുനരുപയോഗം ചെയ്ത ബള്‍ബ്, കടലാസ്, ടവല്‍, വെള്ളമൊഴിക്കുന്ന ഗ്ലാസ്സ്, ജാക്കറ്റുകള്‍ എന്നിവയായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് ദളിത് അധിക്ഷേപമെന്ന് വ്യാപക വിമർശനം ഉയർന്നതോടെ പരസ്യം കമ്പനി പിൻവലിച്ചിരുന്നു.