ക്ഷേത്ര ഭാരവാഹികള്‍ക്കൊപ്പം ദമ്പതികള്‍
ക്ഷേത്ര ഭാരവാഹികള്‍ക്കൊപ്പം ദമ്പതികള്‍

തിരുപ്പതി ക്ഷേത്രത്തിന് മുസ്ലീം ദമ്പതികൾ വക ഒരു കോടി രൂപ സംഭാവന

തിരുമലയില്‍ പുതുതായി പണി കഴിപ്പിച്ച പദ്മാവതി റെസ്റ്റ് ഹൗസിന് 87 ലക്ഷം രൂപ വില വരുന്ന ഫര്‍ണിച്ചറുകളും അന്ന പ്രസാദം ട്രസ്റ്റിന് 15 ലക്ഷവും ദമ്പതികള്‍ സംഭാവന നല്‍കി
Updated on
1 min read

പ്രസിദ്ധമായ തിരുപ്പതി ക്ഷേത്രത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി ചെന്നൈ സ്വദേശികളായ മുസ്ലിം ദമ്പതികള്‍. തിരുമല, തിരുപ്പതി ക്ഷേത്രങ്ങളുടെ മാനേജ്‌മെന്റ് ട്രസ്റ്റായ ടിടിഡി (തിരുമല തിരുപ്പതി ദേവസ്ഥാനം) ക്കാണ് ദമ്പതികള്‍ പണം കൈമാറിയത്. ദമ്പതികളായ സുബീന ബാനുവും അബ്ദുള്‍ ഖാനിയും ചൊവ്വാഴ്ച തിരുപ്പതി ക്ഷേത്രത്തിലെത്തി സംഭാവന ട്രസ്റ്റ് ഭാരവാഹികളെ ഏല്‍പ്പിക്കുകയായിരുന്നു.

തിരുമലയില്‍ പുതുതായി പണി കഴിപ്പിച്ച പദ്മാവതി റെസ്റ്റ് ഹൗസിന് 87 ലക്ഷം രൂപ വില വരുന്ന ഫര്‍ണിച്ചറുകളും അന്ന പ്രസാദം ട്രസ്റ്റിന് 15 ലക്ഷവും ദമ്പതികള്‍ സംഭാവന നല്‍കി. ടിടിഡി ട്രസ്റ്റിന്റെ പ്രസിഡന്റായ എവി ധര്‍മ്മ റെഡ്ഡിയാണ് സംഭാവന കൈപ്പറ്റിയത്.

ഹൈദരാബാദില്‍ നിന്ന് 600 കിലോമീറ്റര്‍ മാറി ചിറ്റൂര്‍ ജില്ലയിലാണ് തെക്കെ ഇന്ത്യയിലെ പ്രധാനപ്പെട്ട ഹിന്ദു ആരാധനാലയമായ തിരുപ്പതി ശ്രീ വെങ്കടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ചെന്നൈയില്‍ നിന്നുള്ള 76-കാരനായ ഒരു വിശ്വാസി ക്ഷേത്രത്തിന് 9.2 കോടി സംഭാവന നല്‍കിയിരുന്നു. ഇയാള്‍ ഈയടുത്ത് മരണപ്പെടുകയും അയാളുടെ ആഗ്രഹപ്രകാരം സഹോദരി 6 കോടി വില വരുന്ന സ്ഥലവും 3.2 കോടിയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും ടിടിഡി ബോര്‍ഡ് ചെയര്‍മാന്‍ വൈവി സുബ്ബ റെഡ്ഡിക്ക് കൈമാറിയിരുന്നു.

logo
The Fourth
www.thefourthnews.in