യുവതലമുറയെ കേരളത്തില്‍ നിലനിര്‍ത്തും;  തൊഴിലെടുക്കാൻ കഴിവുള്ളവരുടെ എണ്ണം  കുറയുന്നു

യുവതലമുറയെ കേരളത്തില്‍ നിലനിര്‍ത്തും; തൊഴിലെടുക്കാൻ കഴിവുള്ളവരുടെ എണ്ണം കുറയുന്നു

തൊഴിലെടുക്കാൻ കഴിവുള്ളവരുടെ എണ്ണം കേരളത്തിൽ കുറയുന്നതായി കണക്കുകള്‍
Updated on
1 min read

യുവതലമുറയെ കേരളത്തില്‍ നിലനിര്‍ത്താന്‍ നടപടികള്‍ ആവിഷ്കരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന പല വിദ്യാർത്ഥികളും തൊഴിൽ തേടി കേരളത്തിന് പുറത്തു പോകുന്ന സാഹചര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രഖ്യാപനം.

യുവതലമുറയെ കേരളത്തില്‍ നിലനിര്‍ത്തും;  തൊഴിലെടുക്കാൻ കഴിവുള്ളവരുടെ എണ്ണം  കുറയുന്നു
Kerala Budget 2023| ഇന്ത്യയുടെ ഫെഡറല്‍ നയം സംരക്ഷിക്കും; സംസ്ഥാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ ത്രിതല നയം

നാട്ടിൽ തന്നെ വേണ്ടത്ര അവസരങ്ങൾ ഒരുക്കിക്കൊടുത്ത് യുവതലമുറയെ കേരളത്തിൽ തന്നെ നിർത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ധനമത്രി കൂട്ടിച്ചേർത്തു. കുട്ടികൾ അന്യ നാടുകളിൽ ജോലി തേടി പോകുന്ന സാഹചര്യം ഉള്ളതിനാൽ കേരളത്തിൽ തൊഴിലെടുക്കാൻ ഉള്ളവരുടെ എണ്ണം കുറയുന്നു. കേരളത്തിലെ ജനസംഖ്യയിൽ 16.5 ശതമാനം 60 വയസ്സ് പിന്നിട്ടവരാണ്. ഇത് 2030ൽ 20 ശതമാനമായി വർധിക്കും. തൊഴിലെടുക്കാൻ കഴിവുള്ളവരുടെ എണ്ണം കേരളത്തിൽ കുറയുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തില്‍ 2031ഓടുകൂടി ജനനനിരക്ക് കുറയുമെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

ഒരു സ്കൂൾ വിദ്യാർഥിക്ക് വർഷം ചെലവാക്കുന്നത് 50000 രൂപയാണ്. കോളജ് വിദ്യാർത്ഥികൾക്ക് വേണ്ടി ഇതിലേറെ പണം ചെലവാകുന്നുണ്ട്. ഇത് ഉപയോഗപ്പെടുത്തിയാൽ തൊഴിൽ മേഖലയിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിലെ സര്‍വകലാശാലകളും അന്താരാഷ്ട്ര സര്‍വകലാശാലകളും തമ്മിലുള്ള സ്റ്റുഡന്‍റ് എസ്‌ചേഞ്ച് പദ്ധതിക്കായി 10 കോടി രൂപയും നീക്കിവച്ചു.

logo
The Fourth
www.thefourthnews.in