ലൈഫ് മിഷൻ, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതികൾക്കായി സംസ്ഥാന ബജറ്റില്‍ 1846.26 കോടി രൂപ

ലൈഫ് മിഷൻ, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതികൾക്കായി സംസ്ഥാന ബജറ്റില്‍ 1846.26 കോടി രൂപ

അടുത്ത സാമ്പത്തിക വർഷം തൊഴിലുറപ്പ് പദ്ധതിയിൽ 10 കോടി തൊഴിൽ ദിനം ഉറപ്പാക്കുമെന്ന് ധനമന്ത്രി
Updated on
1 min read

ലൈഫ് മിഷൻ, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതികൾക്കായി 1846.26 കോടി രൂപ വകയിരുത്തി സംസ്ഥാന ബജറ്റ്. ലൈഫ് മിഷന് 1436.26 കോടി രൂപയും തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടിയും കുടുംബശ്രീയ്ക്ക് 260 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. ലൈഫ് മിഷന്റെ കീഴിൽ 3,22,922 വീടുകൾ ഇതുവരെ പൂർത്തിയാക്കിയതായി ധനമന്ത്രി സഭയെ അറിയിച്ചു. അടുത്ത സാമ്പത്തിക വർഷത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ 10 കോടി തൊഴിൽ ദിനം ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

തദ്ദേശ പദ്ധതികൾക്കായുള്ള വിഹിതം 8,828 കോടിയാക്കി ഉയർത്തി. വിഴിഞ്ഞം തുറമുഖത്തിന് ചുറ്റും വ്യവസായ ഇടനാഴി നിർമിക്കുന്നതിനായി കിഫ്‌ബി വഴി 1000 കോടി രൂപയും ബജറ്റിൽ വകയിരുത്തി. കൂടാതെ വിഴിഞ്ഞം തുറമുഖ വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ട തേക്കട റിങ് റോഡും കൊണ്ടുവരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

logo
The Fourth
www.thefourthnews.in