വിപണി ഇടപെടല്‍ സജീവമാക്കും; വിലക്കയറ്റത്തെ നേരിടാന്‍ 2000 കോടി
വിലക്കയറ്റത്തെ നേരിടാന്‍ 2023-24 സാമ്പത്തിക വര്‍ഷത്തിലേയ്ക്ക് 2000 കോടി രൂപ മാറ്റിവെയ്ക്കുമെന്ന് ബജറ്റ് അവതരണത്തില്‍ കെഎന്‍ ബാലഗോപാല്‍. ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളൊക്കെ വിലക്കയറ്റത്തില്‍ വലഞ്ഞപ്പോള്‍ കേരളം മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു. സമഗ്രമായ ഇടപെടലിലൂടെ വിലക്കയറ്റത്തെ നിയന്ത്രിക്കാന്‍ കേരളത്തിന് കഴിഞ്ഞു. ഇന്ത്യയില്‍ തന്നെ ഏറ്റവും കുറവ് വിലക്കയറ്റ നിരക്കുള്ള സംസ്ഥാനം കേരളമായിരുന്നു.
എല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് ഇത് വലിയ നേട്ടമായിരുന്നു. വിലക്കയറ്റത്തിന്റെ ഭീഷണി പൂര്‍ണമായും ഒഴിഞ്ഞു മാറിയിട്ടില്ല എന്ന കാര്യം കണക്കിലെടുത്ത് ശക്തമായ വിപണി ഇടപെടലുകള്‍ തുടരും. അതിനായാണ് 2023-24 സാമ്പത്തിക വര്‍ഷത്തിലേയ്ക്ക് 2000 കോടി രൂപ മാറ്റിവെച്ചത്.
കേരളം ഒരു ഒറ്റപ്പെട്ട തുരുത്ത് അല്ല. പുറം ലോകവുമായി ഇഴുകി ചേര്‍ന്നാണ് കേരളത്തിന്റെ സമ്പദ്ഘടന പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതിനാല്‍ പുറംലോകത്തെ ഇടപെടലുകളെ ശ്രദ്ധിച്ചു കൊണ്ട് മാത്രമേ മുന്നോട്ട് പോകുകയുള്ളു. 2022-23 ലേയ്ക്കുള്ള ബജറ്റ് അവതരിക്കുമ്പോള്‍ തന്നെ ലോകം ഒട്ടാകെ രൂക്ഷമായ വിലക്കയറ്റം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. അതിനാല്‍ അന്ന് തന്നെ വിലക്കയറ്റത്തെ നേരിടാനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും, പണം നീക്കിവെയ്ക്കുകയും ചെയ്‌തെന്നും മന്ത്രി കൂട്ടിചേര്‍ത്തു.