EXCLUSIVE|വരുമാനം ഉയര്‍ത്താന്‍ ചില്ലറ മദ്യശാലകള്‍, നിര്‍ദേശവുമായി വകുപ്പ് സെക്രട്ടറിമാരുടെ യോഗം

EXCLUSIVE|വരുമാനം ഉയര്‍ത്താന്‍ ചില്ലറ മദ്യശാലകള്‍, നിര്‍ദേശവുമായി വകുപ്പ് സെക്രട്ടറിമാരുടെ യോഗം

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ആശയമുയർന്നത്
Updated on
1 min read

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മുന്നോട്ടുപോകുന്ന സര്‍ക്കാരിന്റെ വരുമാനമുയര്‍ത്താൻ ആലോചനകള്‍ തുടങ്ങി. ഇതിൻ്റെ ഭാഗമായി സ്വകാര്യ ചില്ലറ മദ്യവില്‍പ്പനശാലകള്‍ ആരംഭിക്കുന്നതിനെക്കുറിച്ചാണ് ആലോചന. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ആശയമുയർന്നത്. വരുമാന വര്‍ധന ലക്ഷ്യമിട്ട് കേരളത്തിലുടനീളം നിശ്ചിത എണ്ണം ചില്ലറ മദ്യവില്‍പ്പന ശാലകളിലെ നടത്തിപ്പ് ലേലം ചെയ്യാനുള്ള സാധ്യത പരിശോധിക്കണമെന്നാണ് നിർദേശം.

മാര്‍ച്ചില്‍ സെക്രട്ടറിതല യോഗത്തില്‍ സാമ്പത്തിക സ്ഥിതിയും ഭരണപരമായ കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ ഭാവിയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കണ്ടെത്തിയ വിഷയങ്ങളില്‍ പതിനെട്ടാമത്തെ നിര്‍ദേശമായാണ് ഇത് ഉൾപ്പെടുത്തിത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച യോഗത്തിൻ്റെ വിശദാംശങ്ങൾ ദ ഫോര്‍ത്തിനു ലഭിച്ചു.

ചില്ലറ വിൽപ്പന ശാലകൾക്ക് പുറമെ കയറ്റുമതിക്കും ചില്ലറ വിൽപ്പന വിപണികൾക്കുമായി മധുരപലഹാരങ്ങളും കേക്കുകളും നിർമിക്കാൻ ഉപയോഗിക്കുന്ന മദ്യ ഉൽപ്പന്നങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കണമെന്നും നിർദേശം ഉയർന്നു

എല്ലാമാസവും ഒന്നിനു ഡ്രൈഡേ ഒഴിവാക്കണമെന്ന ചര്‍ച്ച ഉയര്‍ന്ന അതേ യോഗത്തില്‍ തന്നെയാണ് ഈ നിര്‍ദേശങ്ങളും വകുപ്പ് സെക്രട്ടറിമാര്‍ മുന്നോട്ടുവെച്ചത്. മുൻകൂട്ടി നിശ്ചയിച്ച അജണ്ടയ്ക്കു പുറത്ത് അധ്യക്ഷൻ്റെ അനുമതിയോടെ സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതിയും ഫലപ്രദമായ പരിഹാര മാർഗങ്ങളും കണ്ടെത്താനുള്ള ചർച്ചയിലായിരുന്നു മദ്യം പ്രധാന വിഷയമായത്. എല്ലാ വകുപ്പ് സെക്രട്ടറിമാരും ആശയങ്ങൾ പങ്കുവെച്ചു.

EXCLUSIVE|വരുമാനം ഉയര്‍ത്താന്‍ ചില്ലറ മദ്യശാലകള്‍, നിര്‍ദേശവുമായി വകുപ്പ് സെക്രട്ടറിമാരുടെ യോഗം
പകര്‍ച്ചവ്യാധികള്‍ എന്തിന്റെ സൂചന? പുകഴ്ത്തലില്‍ മറയ്ക്കാനാകുമോ കേരളത്തിലെ പൊതുജനാരോഗ്യത്തകര്‍ച്ച

ചില്ലറ വിൽപ്പന ശാലകൾക്കു പുറമെ കയറ്റുമതിക്കും ചില്ലറ വിൽപ്പന വിപണികൾക്കുമായി മധുരപലഹാരങ്ങളും കേക്കുകളും നിർമിക്കാൻ ഉപയോഗിക്കുന്ന മദ്യ ഉൽപ്പന്നങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കണമെന്നും നിർദേശമുയർന്നു. കൂടാതെ കയറ്റുമതിക്കായി മദ്യം ലേബൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ദേശീയ/അന്തർദേശീയ അടിസ്ഥാനമാക്കി പുനഃപരിശോധിക്കണമെന്നും നിർദേശിച്ചു.

വൈന്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കാനും നിര്‍ദേശമുണ്ട്. കാര്‍ഷിക വരുമാനവും നികുതി വരുമാനവും വര്‍ധിപ്പിക്കുന്നതിന് ഹോര്‍ട്ടി വൈനും മറ്റ് വൈനുകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കണം. മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഹോര്‍ട്ടി വൈന്‍ നിര്‍മാണത്തിലൂടെ കര്‍ഷകര്‍ വരുമാനം നേടുന്നുണ്ട്. മൈക്രോ വൈനറികള്‍ പ്രോത്സാഹിപ്പിക്കുന്നതിനടക്കം ഒരു പ്രൊപ്പോസല്‍ സമര്‍പ്പിക്കുമെന്ന് യോഗത്തില്‍ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അറിയിച്ചു.

ഈ നിര്‍ദേശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് രൂപീകരിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ശിപാര്‍ശയുണ്ട്. ഇവയെല്ലാം നിര്‍ദേശങ്ങള്‍ മാത്രമാണ്. യാഥാര്‍ഥ്യമാകണമെങ്കില്‍ ഇനിയും കടമ്പകള്‍ ഏറെ കടക്കാനുണ്ട്.

എല്ലാമാസവും ഒന്നാം തീയതി ഡ്രൈഡേ ഒഴിവാക്കണമെന്ന നിർദേശം വിവാദമാവുകയും കോഴ ആരോപണങ്ങൾ വരെ ഉയരുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in