തെരുവുനായ ആക്രമണത്തിന് ശമനമില്ല; കോട്ടയത്ത് 10 പേർക്ക് കടിയേറ്റു

തെരുവുനായ ആക്രമണത്തിന് ശമനമില്ല; കോട്ടയത്ത് 10 പേർക്ക് കടിയേറ്റു

പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Updated on
1 min read

സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തിന് ശമനമില്ല. കോട്ടയം മറവന്‍തുരുത്തില്‍ നായകളുടെ ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം 10 പേര്‍ക്ക് കടിയേറ്റു. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് നായകളുടെ ആക്രമണം ഉണ്ടാകുന്നത്. ഇതരസംസ്ഥാന തൊഴിലാളിയായ സ്ത്രീക്കാണ് ആദ്യം കടിയേല്‍ക്കുന്നത്. ഇവരുടെ കാലിൽ പരുക്കുണ്ട്. രാത്രി മുഴുവൻ നായയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആക്രമണം നടത്തിയതിൽ വളർത്തുനായയും ഉണ്ട്.

വെള്ളിയാഴ്ച ചങ്ങനാശേരിയില്‍ അഞ്ച് പേർക്ക് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. സമീപ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ നിരവധി തവണയാണ് തെരുവുനായ ആക്രമണം റിപ്പോർട്ട് ചെയ്തത്.

തെരുവുനായ ആക്രമണത്തിന് ശമനമില്ല; കോട്ടയത്ത് 10 പേർക്ക് കടിയേറ്റു
പേവിഷബാധ നിയന്ത്രണ പദ്ധതി: മിഷൻ റാബിസുമാസി കരാറിൽ ഒപ്പുവച്ച് മൃഗസംരക്ഷണ വകുപ്പ്

അതേസമയം, സംസ്ഥാനത്ത് പേവിഷബാധ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കുന്നതിന് മിഷൻ റാബീസ് എന്ന സംഘടനയുമായി മൃഗസംരക്ഷണ വകുപ്പ് കരാറിൽ ഒപ്പുവച്ചു. 2023 സെപ്റ്റംബർ മുതൽ മൂന്ന് വർഷത്തേക്കാണ് കരാറിന്റെ കാലാവധി. കഴിഞ്ഞ കുറേ മാസങ്ങളായി തെരുവുനായ ആക്രമണവും പേവിഷബാധ കേസുകളും കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.

logo
The Fourth
www.thefourthnews.in