പതിനൊന്നാം ദിവസവും തുടരുന്ന രക്ഷാദൗത്യം; അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ വെല്ലുവിളിയായി കനത്ത മഴ

പതിനൊന്നാം ദിവസവും തുടരുന്ന രക്ഷാദൗത്യം; അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ വെല്ലുവിളിയായി കനത്ത മഴ

ഉത്തര കന്നഡ ജില്ലയില്‍ മൂന്ന് ദിവസത്തേക്ക് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Updated on
1 min read

കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പതിനൊന്നാം ദിനത്തിലേക്ക്. കനത്ത മഴയും പുഴയിലെ ശക്തമായ അടിയൊഴുക്കും തുടരുന്ന സാഹചര്യത്തില്‍ രക്ഷാദൗത്യത്തിന് വെല്ലുവിളിയേറുകയാണ്. ഉത്തര കന്നഡ ജില്ലയില്‍ മൂന്ന് ദിവസത്തേക്ക് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പതിനൊന്നാം ദിവസവും തുടരുന്ന രക്ഷാദൗത്യം; അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ വെല്ലുവിളിയായി കനത്ത മഴ
അർജുൻ ട്രക്കിനു പുറത്തോ? ഉള്ളിൽ മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല; തിരച്ചിലിൽ നാലിടത്ത് ലോഹഭാഗങ്ങൾ

അതുകൊണ്ടുതന്നെ കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ സ്‌കൂബ ഡൈവര്‍മാര്‍ക്ക് ഗംഗാവലി നദിയിലേക്ക് ഇറങ്ങാന്‍ സാധിക്കുകയുള്ളു. അതേസമയം രക്ഷാദൗത്യത്തിന്റെ നിലവിലെ സ്ഥിതി അവലോകനം ചെയ്യാന്‍ മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസും എകെ ശശീന്ദ്രനും ഷിരൂരിലെത്തും.

പതിനൊന്നാം ദിവസവും തുടരുന്ന രക്ഷാദൗത്യം; അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ വെല്ലുവിളിയായി കനത്ത മഴ
അർജുൻ വീണത് കേരളത്തില്‍നിന്ന് 300 കിലോമീറ്റര്‍ അകലെയായിപ്പോയി, അനാസ്ഥയുടെ മറ്റേതോ ലോകത്ത്; രക്ഷാപ്രവര്‍ത്തനത്തില്‍ കര്‍ണാടകയെ വിമര്‍ശിച്ച് ദേശാഭിമാനി

കഴിഞ്ഞ ദിവസം നദിയില്‍ നാല് ലോഹഭാഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. സേഫ്റ്റി റെയ്‌ലിങ്, ടവര്‍ മേഴ്‌സിഡസ് ബെന്‍സ്, ടാങ്കറിന്റെ കാബിന്‍ എന്നീ ലോഹഭാഗങ്ങളുടെ സാന്നിധ്യമാണ് നദിയില്‍ കണ്ടെത്തിയതെന്നായിരുന്നു റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ അറിയിച്ചിരുന്നു. എട്ട് മീറ്റര്‍ ആഴത്തിലാണ് സിഗ്നല്‍ ലഭിച്ചത്. എന്നാല്‍ ട്രക്കിനുള്ളില്‍ മനുഷ്യ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അര്‍ജുന്‍ ലോറിക്ക് പുറത്താകാനുള്ള സാധ്യതയുണ്ടെന്നും ഇന്ദ്രബാല്‍ സൂചിപ്പിച്ചിരുന്നു.

പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. കാര്‍വാര്‍ - കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണു ഒഴുകിയിരുന്നു. അപകടത്തിന്റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അര്‍ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം അറിഞ്ഞത്.

logo
The Fourth
www.thefourthnews.in