പതിനൊന്നുകാരനെ തെരുവുനായ കടിച്ചുകൊന്നു; സംഭവം കണ്ണൂർ മുഴപ്പിലങ്ങാട്

പതിനൊന്നുകാരനെ തെരുവുനായ കടിച്ചുകൊന്നു; സംഭവം കണ്ണൂർ മുഴപ്പിലങ്ങാട്

വീട്ടുമുറ്റത്ത് കളികൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു
Updated on
1 min read

കണ്ണൂരില്‍ 11 വയസുകാരനെ തെരുവുനായ കടിച്ചുകൊന്നു. കണ്ണൂര്‍ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കടുത്താണ് ദാരുണമായ സംഭവം. ഭിന്നശേഷിക്കാരനായ നിഹാല്‍ നൗഷാദിനാണ് ദാരുണാന്ത്യം ഉണ്ടായത്.

അഞ്ച് മണിയോടെയാണ് നിഹാലിനെ കാണാതായത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടിയെന്നാണ് വീട്ടുകാര്‍ പറയുന്നത്. കാണാതായതോടെ കുട്ടിയ്ക്കായി തിരച്ചില്‍ ആരംഭിച്ചു. എട്ടുമണിക്ക് ശേഷമാണ് അവശനിലയില്‍ കുട്ടിയെ കണ്ടെത്തിയത്.

നിഹാലില്‍ സംസാരശേഷിയില്ലായിരുന്നു. ഒപ്പം ഓട്ടിസത്തിന് ചികിത്സയിലുമായിരുന്നു. ശരീരത്ത് ആസകലം വലിയ രീതിയില്‍ കടിയേറ്റിരുന്നു. മുഖത്തും കാലിലും ഗുരുതരമായി കടിയേറ്റ കുട്ടി രക്തം വാര്‍ന്നാകാം മരിച്ചതെന്നാണ് നിഗമനം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

നേരത്തെയും കുട്ടിയെ കാണാതായ സംഭവം ഉണ്ടായിരുന്നുന്നെന്നും സമാനമായരീതിയില്‍ കുട്ടി ഇറങ്ങിപ്പോയതാകാം എന്നുമാണ് സംശയിച്ചിരുന്നത്. ആദ്യം വീട്ടുകാരും നാട്ടുകാരുമാണ് തിരച്ചില്‍ നടത്തിയത്. പിന്നീട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി ഇക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കുട്ടിയുടെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോര്‍ട്ടം നടത്തും.

logo
The Fourth
www.thefourthnews.in