ഓപ്പറേഷൻ പി- ഹണ്ടില്‍ 12 പേർ അറസ്റ്റില്‍; പിടിയിലായത് ഐ ടി പ്രൊഫഷണലുകൾ

ഓപ്പറേഷൻ പി- ഹണ്ടില്‍ 12 പേർ അറസ്റ്റില്‍; പിടിയിലായത് ഐ ടി പ്രൊഫഷണലുകൾ

മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ഉൾപ്പെടെ 270 ഇലക്ട്രോണിക് ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തു
Updated on
1 min read

കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായുള്ള കേരള പോലീസിന്റെ ഓപ്പറേഷൻ പി ഹണ്ടില്‍ 12 പേർ അറസ്റ്റിൽ. കേരളാ പോലീസ് സൈബർ ഡോമിന് കീഴിലുള്ള പോലീസ് സിസിഎസ്ഇ ടീമിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ, 142 കേസുകൾ രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്തവരിൽ അധികവും ഐടി പ്രൊഫഷണലുകളാണ്. മൊബൈൽ ഫോണുകൾ ഉൾപ്പെടെ 270 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.

വാട്സാപ്പിലും ടെലഗ്രാമിലും ധാരാളമായുള്ള ഗ്രൂപ്പുകളിലാണ് അശ്ലീല വീഡിയോകളും സന്ദേശങ്ങളും പ്രചരിക്കുന്നത്. ഇവയിൽ അഞ്ച് മുതൽ 15 വയസ്സുവരെയുള്ള കുട്ടികളുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി

സിസിഎസ്ഇ സെല്ലിന്റെ പത്താമത്തെ സ്പെഷ്യൽ ഡ്രൈവായ ഓപ്പറേഷൻ പി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 858 സ്ഥലങ്ങളിലായി ജില്ലാ പോലീസ് മേധാവിമാരുടെ കീഴിൽ 280 ടീമുകളാണ് പരിശോധന നടത്തിയത്. വിവിധ സ്ഥലങ്ങളിലായി നടത്തിയ റെയ്‌ഡുകളിൽ, മൊബൈൽ ഫോൺ, മോഡം, ഹാർഡ് ഡിസ്ക്, മെമ്മറി കാർഡുകൾ, ലാപ്പ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ എന്നിവയുൾപ്പെടെ 270 ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. പല വാട്സാപ്പ് ചാറ്റുകളിലും മനുഷ്യക്കടത്ത് സംബന്ധിച്ച വിവരങ്ങളും ലഭിച്ചതായും പോലീസ് പറയുന്നു.

ഓപ്പറേഷൻ പി- ഹണ്ടില്‍ 12 പേർ അറസ്റ്റില്‍; പിടിയിലായത് ഐ ടി പ്രൊഫഷണലുകൾ
ലൈംഗിക പീഡനം കുട്ടികളിൽ മാനസിക ആഘാതമുണ്ടാക്കുന്നു; പീഡനക്കേസിൽ പ്രതിയായ അധ്യാപകനെതിരായ നടപടി ശരിവെച്ച് ഡൽഹി ഹൈക്കോടതി

ഇന്റർനെറ്റിന്റെ മോശമായ ഉപയോഗമാണ് സൈബർ കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമായി പോലീസ് ചൂണ്ടിക്കാട്ടുന്നത്. ഇതുമൂലമുണ്ടാകുന്ന മാനസിക വൈകല്യങ്ങളാണ് കുറ്റകൃത്യങ്ങളിലേക്ക് നയിക്കാനുള്ള പ്രധാന കാരണമെന്നാണ് വ്യക്തമാവുന്നത്. വാട്സാപ്പ് ടെലഗ്രാം ഗ്രൂപ്പുകളിലാണ് ധാരളമായി അശ്ലീല വീഡിയോകളും സന്ദേശങ്ങളും പ്രചരിക്കുന്നത്. ഇവയിൽ അഞ്ച് മുതൽ 15 വയസുവരെയുള്ള കുട്ടികളുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നതായും കണ്ടെത്തി. കൂടാതെ, ഇത്തരത്തിൽ കുട്ടികളെ ഉൾപ്പെടുത്തി അശ്ലീല ലൈവ് വീഡിയോകളും പേയ്മെന്റ് അടിസ്ഥാനത്തിൽ ഓൺലൈനിൽ നടക്കുന്നുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇത്തരത്തിൽ കുട്ടികളെ ഉപയോഗപ്പെടുത്തുന്നത് അഞ്ച് വർഷം വരെ ശിക്ഷയും, 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. പരിശോധനയിൽ അറസ്റ്റ് ചെയ്തവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും ഓരോ രണ്ടോ മാസം കൂടുമ്പോൾ പരിശോധനകൾ ഊർജിതമാക്കുമെന്നും പോലീസ് വാർത്ത കുറിപ്പിൽ അറിയിച്ചു.

logo
The Fourth
www.thefourthnews.in