പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ പിടിയില്‍
മലപ്പുറം പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാരിയായ 19 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ മൂന്നുപേരെ പോലീസ് പിടികൂടി. മുനീർ , പ്രജീഷ്, ഓട്ടോ ഡ്രൈവറായ സജീർ എന്നിവരെയാണ് പേരാമ്പ്ര പോലീസ് പിടികൂടിയത്.
ബന്ധുവീട്ടിലേക്ക് പോകവെ വഴി തെറ്റി പരപ്പനങ്ങാടിയിലെത്തിയ പെൺകുട്ടിയെ സഹായിക്കാനെന്നെ വ്യാജേനയാണ് പ്രതികള്‍ സമീപിച്ചത്. കോഴിക്കോടെത്താന്‍ സഹായിക്കാമെന്നായിരുന്നു വാഗ്ദാനം. തുടര്‍ന്ന് ലോഡ്ജിലെത്തിച്ച് പ്രതികളില്‍ രണ്ടുപേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
പിന്നീട് പെണ്‍കുട്ടിയെ ഓട്ടോറിക്ഷാ ഡ്രൈവറെ ഏൽപ്പിച്ചു. വഴിമധ്യേ ഇയാളും പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. അവശനിലയിൽ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് പെൺകുട്ടിയെ പോലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പ്രതികളെയും പിടികൂടിയത്.