കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; 2 പേര്‍ പിടിയില്‍

കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; 2 പേര്‍ പിടിയില്‍

പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
Updated on
1 min read

എറണാകുളം സ്വദേശിനിയായ നഴ്‌സിങ് വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍. എറണാകുളം സ്വദേശികളായ അമൽ ( 21 ), അമ്പാടി (19) എന്നിവരെയാണ് കസബ ഇൻസ്പക്ടർ എൻ പ്രജീഷിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്ട് ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.

സുഹൃത്തുക്കളായ രണ്ട് പേര്‍ മദ്യം നല്‍കി ബീച്ചിന് സമീപത്തെ കെട്ടിടത്തില്‍ കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് പരാതി. പ്രതികളിലൊരാള്‍ കോഴിക്കോടും മറ്റൊരാള്‍ എറണാകുളത്തും പഠിക്കുകയാണ്.

കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; 2 പേര്‍ പിടിയില്‍
നഴ്സിങ് വിദ്യാർഥിനിയെ സുഹൃത്തുക്കൾ പീഡിപ്പിച്ചെന്ന് പരാതി; ഇരയായത് എറണാകുളം സ്വദേശിനിയായ 20 വയസ്സുകാരി

കുട്ടിയില്‍ മാനസിക അസ്വാസ്ഥ്യം കണ്ടതിനെത്തുടര്‍ന്ന് സ്ഥാപന അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് സംഭവം പുറത്തറിഞ്ഞത്. കോഴിക്കോട് പേയിംഗ് ഗസ്റ്റായി താമസിച്ച് വരികയായിരുന്നു വിദ്യാര്‍ഥിനി.

logo
The Fourth
www.thefourthnews.in