KERALA
കൊലനിലങ്ങളിലെ കുടികിടപ്പ്
കോളനി ആനത്താരയിലാണെന്ന വനം വകുപ്പിന്റെ നിലപാട് തെറ്റാണെന്ന്, പ്രദേശവാസികള്‍ ചരിത്രം ചൂണ്ടിക്കാട്ടി പറയുന്നു
ചിന്നക്കനാലിലെ 301 കോളനിയില്‍ ആന തകര്‍ക്കാത്ത ഒരു വീട് പോലുമില്ല. കോളനി ആനത്താരയിലാണെന്ന വനം വകുപ്പിന്റെ നിലപാട് തെറ്റാണെന്ന്, പ്രദേശവാസികള്‍ ചരിത്രം ചൂണ്ടിക്കാട്ടി പറയുന്നു. എ കെ ആന്റണി സര്‍ക്കാര്‍ ആനത്താരയില്‍ ആളുകളെ താമസിപ്പിച്ചെന്ന വാദം ശരിയല്ലെന്ന് പറയുന്നതില്‍ കോണ്‍ഗ്രസ് മാത്രമല്ല സിപിഎമ്മും ഉണ്ട്.
ആനക്കൊമ്പനും ചക്കക്കൊമ്പനും മുറിവാലനും ഒരേ സമയം ആക്രമണം നടത്തുന്നത് തുടർന്നതോടെ കോളനിയിൽ നിന്ന് കൂട്ടത്താടെ ആളുകൾ സ്ഥലം മാറി. 301 വീടുകളിൽ 41 വീട്ടിൽ മാത്രമേ നിലവിൽ ആൾ താമസമുള്ളൂ. കൊമ്പന്റെ ആക്രമണം കാരണം കോളനിയിലെ കുട്ടികളുടെ പഠനം മുടങ്ങിയ സംഭവമുണ്ട്.