സിദ്ധാര്‍ത്ഥന്റെ മരണം: നടപടി സ്വീകരിച്ച് സര്‍വകലാശാല, 31 വിദ്യാര്‍ഥികള്‍ക്ക് പഠന വിലക്ക്

സിദ്ധാര്‍ത്ഥന്റെ മരണം: നടപടി സ്വീകരിച്ച് സര്‍വകലാശാല, 31 വിദ്യാര്‍ഥികള്‍ക്ക് പഠന വിലക്ക്

19 വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷത്തേക്കും 12 വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്കുമാണ് വിലക്ക്
Updated on
1 min read

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥിയായ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്ക് പഠന വിലക്ക്. ഇന്നലെ വൈകിട്ട് യൂണിവേഴ്‌സിറ്റി സെന്ററില്‍ ചേര്‍ന്ന ആന്റി റാഗിങ് കമ്മിറ്റിയുടേതാണ് തീരുമാനം. കോളജിലെ ആന്റി റാഗിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് 31 വിദ്യാര്‍ഥികള്‍ക്ക് പഠന വിലക്ക് ഏര്‍പ്പെടുത്തിയത്.

19 വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷത്തേക്കും 12 വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്കുമാണ് വിലക്ക്. ഇവര്‍ക്ക് ഇനി അംഗീകൃത സ്ഥാപനങ്ങളില്‍ എവിടെയും പഠനം നടത്താനാകില്ല. ഈ വിദ്യാർത്ഥികളെ കോളജ് ഹോസ്റ്റലില്‍ നിന്നടക്കം പുറത്താക്കാനും കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ആന്റി റാഗിങ് സ്‌ക്വാഡ് കഴിഞ്ഞ ദിവസങ്ങളില്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്ന് തെളിവെടുത്തിരുന്നു. ഇതില്‍ നിന്നാണ് 31 പേരെ കുറ്റക്കാരായി കണ്ടെത്തിയത്.

സിദ്ധാര്‍ത്ഥന്റെ മരണം: നടപടി സ്വീകരിച്ച് സര്‍വകലാശാല, 31 വിദ്യാര്‍ഥികള്‍ക്ക് പഠന വിലക്ക്
സിദ്ധാര്‍ത്ഥനെതിരായ പരാതി മരണശേഷം, അന്വേഷണസമിതിയില്‍ അറസ്റ്റിലായ പ്രതിയും; നടന്നത് അധികൃതര്‍ അറിഞ്ഞുള്ള ഗൂഡാലോചന

ഇക്കഴിഞ്ഞ ഫെബ്രുവരി 18-നാണ് നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥനെ ക്യാമ്പസിലെ ഹോസ്റ്റൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു കോളേജിന്റെ വിശദീകരണം. എന്നാൽ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. പിന്നീട് നടന്ന അന്വേഷണത്തിലാണ് റാഗിങ്ങ് നടന്നതായി കണ്ടെത്തിയത്. സിദ്ധാർത്ഥൻ നിരന്തര പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് തെളിയിക്കുന്നുണ്ട്.

റിപ്പോർട്ടിലെ പരാമര്‍ശങ്ങളനുസരിച്ച് സിദ്ധാർത്ഥന്റെ പുറംഭാഗത്തായി കേബിൾ അല്ലെങ്കിൽ ബെൽറ്റിന്റെ സൈഡ് കൊണ്ടടിച്ച പാടുകളും നിരവധി മുറിവുകളുമുണ്ട്. ശരീരത്തിൽ കണ്ടെത്തിയ പരുക്കുകൾക്കെല്ലാം രണ്ടോ മൂന്നോ ദിവസത്തിന്റെ പഴക്കമാണുള്ളത്.

സിദ്ധാര്‍ത്ഥന്റെ മരണം: നടപടി സ്വീകരിച്ച് സര്‍വകലാശാല, 31 വിദ്യാര്‍ഥികള്‍ക്ക് പഠന വിലക്ക്
'ബെൽറ്റിന് തല്ലി, വിവസ്ത്രനാക്കി റാഗ് ചെയ്തു;' പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയുടെ മരണം കൊലപാതകമെന്ന് കുടുംബം

റാഗിങ്ങ് കണ്ടെത്തിയതിന് തുടർന്ന് കോളേജിലെ 12 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു. ശേഷം കഴിഞ്ഞ ദിവസം ആറു പേരെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ആകെ പതിനൊന്ന് പ്രതികളാണ് കേസിൽ ഇതുവരെ അറസ്റിലായിട്ടുള്ളത്. ആകെ 18 പ്രതികളുള്ള കേസിൽ ബാക്കി ഏഴുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുക, റാഗിങ്, തടഞ്ഞുവയ്ക്കുക, ആക്രമിക്കുക ഉൾപ്പെടെയുള്ള നിരവധിയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in