വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണം: ആറു പേര്‍ അറസ്റ്റില്‍

വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണം: ആറു പേര്‍ അറസ്റ്റില്‍

കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് മരണത്തില്‍ പങ്കുള്ളതായും കോളേജ് അധികൃതകരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായും സംശയിക്കുന്നതായി കല്‍പ്പറ്റ ഡിവൈഎസ്പി
Updated on
1 min read

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ ദുരൂഹ മരണത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. സുല്‍ത്താന്‍ബത്തേരി സ്വദേശി ബില്‍ഗേറ്റ് ജോഷ്വാ, ഇടുക്കി സ്വദേശി അഭിഷേക്. എസ്, തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശി ആകാശ് എസ് ഡി, തൊഴുപുഴ സ്വദേശി ഡോണ്‍സ് ഡായി, തിരുവനന്തപുരം സ്വദേശികളായ രഹന്‍ ബിനോയ്, ശ്രീഹരി ആര്‍ ഡി എന്നിവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച എട്ടു പേരില്‍ ആറു പേരുടെ അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് 12 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് മരണത്തില്‍ പങ്കുള്ളതായും കോളേജ് അധികൃതകരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായും സംശയിക്കുന്നതായി കല്‍പ്പറ്റ ഡിവൈഎസ്പി ടി എന്‍ സജീവന്‍ ദ ഫോര്‍ത്തിനോട് പറഞ്ഞിരുന്നു. ഇതനുസരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിവൈഎസ്പി കൂട്ടിച്ചേര്‍ത്തു.

അഖില്‍ കെ, കാശിനാഥന്‍ ആര്‍ എസ്, അമീന്‍ അക്ബര്‍ അലി, അരുണ്‍ കെ, സിന്‍ജോ ജോണ്‍സണ്‍, ആസിഫ് ഖാന്‍ എന്‍, അമല്‍ ഇഹ്സാന്‍, അജയ് ജെ, സൗദ് റിസാല്‍ ഇ കെ, അല്‍ത്താഫ് എ, ആദിത്യന്‍ വി, മുഹമ്മദ് ഡാനിഷ് എം എന്നിവരായിരുന്നു സസ്‌പെന്‍ഷനിലായത്.

വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണം: ആറു പേര്‍ അറസ്റ്റില്‍
'ബെൽറ്റിന് തല്ലി, വിവസ്ത്രനാക്കി റാഗ് ചെയ്തു;' പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയുടെ മരണം കൊലപാതകമെന്ന് കുടുംബം

മരണം കൊലപാതകമാണെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. സിദ്ധാര്‍ത്ഥനെ സഹപാഠികളും സീനിയര്‍ വിദ്യാര്‍ഥികളും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. റാഗിങ് നടന്നത് കണ്ടവരുണ്ടെന്നും കോളേജ് അധികൃതരുടെയും ചില വിദ്യാര്‍ഥികളുടെയും ഭീഷണിയെ തുടര്‍ന്നാണ് സാക്ഷികളായ കുട്ടികള്‍ പോലും ഇക്കാര്യം പുറത്തുപറയാത്തതെന്നും സിദ്ധാര്‍ഥന്റെ അച്ഛന്‍ ദ ഫോര്‍ത്തിനോട് പറഞ്ഞിരുന്നു. സിദ്ധാര്‍ത്ഥന്റെ ശരീരത്തില്‍ രണ്ട്, മൂന്ന് ദിവസം പഴക്കമുള്ള മുറിവുകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

ഫെബ്രുവരി 18നാണ് നെടുമങ്ങാട് സ്വദേശിയായ സിദ്ധാര്‍ത്ഥനെ ക്യാമ്പസ്സിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ആത്മഹത്യ ആണെന്ന് കോളേജ് അധികൃതര്‍ വിശദീകരിച്ചെങ്കിലും മരണത്തില്‍ ദുരൂഹത ആരോപിച്ച് സിദ്ധാര്‍ത്ഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കോളേജ് അധികൃതര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ റാഗിങ് നടന്നതായി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് കോളേജിലെ 12 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്.

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയായ തിരുവനന്തപുരം സ്വദേശി സിദ്ധാര്‍ത്ഥനെ എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തില്‍ തല്ലിക്കൊന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. കോളേജിലെ ഒരു പരിപാടിയില്‍ ഡാന്‍സ് ചെയ്തതിന്റെ പേരിലാണ് ഇത്തരമൊരു ക്രൂരത നേരിടേണ്ടി വന്നത്. കേരളത്തിലെ ഒരു കോളേജിലാണ് ഇത് സംഭവിച്ചതെന്ന് എല്ലാവരും അറിയണം. ക്രിമനലുകളുടെ സംഘമായി എസ്എഫ്‌ഐ മാറിക്കഴിഞ്ഞു. സിദ്ധാര്‍ഥിന്റെ മരണത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം ഉയരുമെന്നും സതീശന്‍ മുന്നറിയിപ്പ് നല്‍കി.

logo
The Fourth
www.thefourthnews.in