മാലിദ്വീപില്‍ തൊഴിലാളികള്‍ താമസിച്ച കെട്ടിടത്തില്‍ തീപ്പിടിത്തം; ഇന്ത്യക്കാരുള്‍പ്പെടെ 10 മരണം

മാലിദ്വീപില്‍ തൊഴിലാളികള്‍ താമസിച്ച കെട്ടിടത്തില്‍ തീപ്പിടിത്തം; ഇന്ത്യക്കാരുള്‍പ്പെടെ 10 മരണം

വിദേശ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തായിരുന്നു തീപ്പിടിത്തം
Updated on
1 min read

മാലിദ്വീപില്‍ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ പത്ത് പേര്‍ കൊല്ലപ്പെട്ടു. മരിച്ച പത്ത് പേരില്‍ ഒമ്പത് പേരും ഇന്ത്യക്കാരാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സ്ഥിരീകരിച്ചു. മരിച്ച മറ്റൊരാള്‍ ബംഗ്ലാദേശ് സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ട്. മാലിദ്വീപ് തലസ്ഥാനമായ മാലെയില്‍ വിദേശ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തായിരുന്നു തീപ്പിടിത്തം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

താഴത്തെ നിലയിലുളള വണ്ടികളുടെ ഗാരേജില്‍ നിന്നും പടര്‍ന്ന തീയാണ് മുകളിലേക്ക് പടര്‍ന്നതെന്നാണ് അഗ്‌നിശമനസേനയുടെ വിലയിരുത്തല്‍. മുകളിലത്തെ നിലയില്‍ നിന്നും പത്തോളം മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മാലിദ്വീപിലെ അഗ്നിബാധയുടെ വിവരങ്ങള്‍ അറിയാന്‍ സഹായത്തിനായി എംബസി അധികൃതരെ സമീപിക്കാന്‍ ഫോണ്‍ നമ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാരേജില്‍ നിന്നാണ് തീപടര്‍ന്നത് എന്നാണ് വിലയിരുത്തല്‍.

നാലുമണിക്കൂറോളം നീണ്ട ഇടപെടലിന് ഒടവിലാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കാനായത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാരേജില്‍ നിന്നാണ് തീപടര്‍ന്നത് എന്നാണ് വിലയിരുത്തല്‍. എന്നാല്‍ അഗ്നിബാധയുടെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്നാണ് പത്തോളം മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അവധമായിക്കാല വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയില്‍ ആഗോളതലത്തില്‍ പ്രശസ്തമായ അറിയപ്പെടുന്ന മാലിദ്വീപ് ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുളള നഗരങ്ങളിലൊന്നാണ്. രണ്ടര ലക്ഷത്തോളം വിദേശികളാണ് മാലിദ്വീപില്‍ തൊഴിലാഴികളായുള്ളത്. ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, പാകിസ്താന്‍ ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ ഭൂരിഭാഗവും.

എന്നാല്‍ മാലിദ്വീപിലെത്തുന്ന വിദേശ തൊഴിലാളികളുടെ അവസ്ഥ വളരെ പരിതാപകരമാണെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മാലിദ്വീപിലെ തദ്ദേശീയരുമായി താരതമ്യം ചെയ്യുമ്പോള്‍ വിദേശ തൊഴിലാളികള്‍ക്കിടയില്‍ കോവിഡ് വ്യാപനം മൂന്നിരട്ടി വേഗത്തിലായിരുന്നു എന്നതും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെ ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in