മൂന്നാറില്‍ സിബിഐ അന്വേഷണം വേണ്ടിവരും; കൈയേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ലെന്നും ഹൈക്കോടതി
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്ന് ഹൈക്കോടതി. 14 വര്‍ഷമായി തുടങ്ങിയ നടപടികള്‍ മുന്നോട്ടുപോകുന്നില്ല. ഭൂരേഖകളുടെ പരിശോധന നടക്കുന്നില്ല. ജനുവരി 9-ന് പുറപ്പെടുവിച്ച ഉത്തരവ് ഇതുവരെ നടപ്പാക്കിയില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ട്. ഇക്കാര്യം വിശദീകരിക്കാന്‍ നാളെ ഉച്ചയ്ക്ക് 1.45-ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
ഉത്തരവ് നടപ്പാക്കാത്തതിന് പിന്നിലെ കാരണം സര്‍ക്കാര്‍ അറിയിച്ചിട്ടില്ല. ഭൂരേഖകളുടെ പരിശോധന നടക്കരുത് എന്നാഗ്രഹിക്കുന്ന ചിലരുണ്ട്, അവരെ സഹായിക്കാനാണോ സര്‍ക്കാര്‍ പരിശോധന വൈകിക്കുന്നത് എന്ന് സംശയമുണ്ടെന്നും കോടതി വിമര്‍ശിച്ചു.
മോണിറ്ററിങ് കമ്മിറ്റി ഉണ്ടാക്കിയിട്ട് അവരും പ്രവര്‍ത്തിക്കുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് വാഹനമോ ആവശ്യമായ നിര്‍ദ്ദേശങ്ങളോ സഹായമോ കൊടുക്കുന്നില്ല. ഇത് മനഃപൂര്‍വമാണെന്ന് സംശയിക്കണം. ഉന്നതതലത്തിലാണ് വീഴ്ച. പിന്നില്‍ ഉന്നതരായ ആരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കേണ്ടിവരും, ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
''കോടിക്കണക്കിന് രൂപയുടെ ഭൂമിതട്ടിപ്പാണ് നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശോധന വൈകിക്കുന്നത് ആരുടെ താത്പര്യമാണ്? ഈ അട്ടിമറിയുടെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ സിബിഐയോ അത്തരം ഉന്നതതല അന്വേഷണമോ പ്രഖ്യാപിക്കേണ്ടി വരും.'' ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഗുരുതരമായ വീഴ്ചയുണ്ട്. ഇക്കാര്യം വിശദീകരിക്കാന്‍ നാളെ ഉച്ചയ്ക്ക് 1.45 നു റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.