പത്തനംതിട്ടയില്‍ തെരുവു നായയുടെ കടിയേറ്റ് മരിച്ച അഭിരാമിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പത്തനംതിട്ടയില്‍ തെരുവു നായയുടെ കടിയേറ്റ് മരിച്ച അഭിരാമിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

രണ്ടാഴ്ച മുന്‍പാണ് അഭിരാമിയെ തെരുവു നായ കടിച്ചത്
Updated on
1 min read

പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ് മരിച്ച അഭിരാമിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പൂനൈ വൈറോളജി ലാബിലെ പരിശോധനയിലാണ് പേവിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം സംഭവത്തില്‍ സാധ്യമായതെല്ലാം ചെയ്തുവെന്നും, വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വാക്‌സിനുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിനിടയില്‍ നിലനില്‍ക്കുന്ന ആശങ്കകളും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാണ്.

കഴിഞ്ഞ മാസം 14 നാണ് അഭിരാമിക്ക് നേരെ തെരുവു നായയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ കുട്ടിയുടെ രണ്ടു കാലുകള്‍ക്കും, മുഖത്ത് കണ്ണിനോടുച്ചേര്‍ന്നുള്ള ഭാഗത്തും പരിക്കേറ്റിരുന്നു. തുടര്‍ന്ന് പത്തനംതിട്ടയിലെ ജനറല്‍ ആശുപത്രിയില്‍ നിന്ന് ആദ്യ ഡോസ് വാക്‌സിനും പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രണ്ടും മൂന്നും ഡോസ് വാക്‌സിനും എടുത്തിരുന്നു. നാലാമത്തെ ഡോസ് വാക്സിന്‍ ഈ മാസം 10ന് എടുക്കണമെന്ന് ആശുപത്രിയില്‍ നിന്ന് അറിയിച്ചിരുന്നു.

കുട്ടിയുടെ രണ്ടു കാലുകള്‍ക്കും, മുഖത്ത് കണ്ണിനോടുച്ചേര്‍ന്നുള്ള ഭാഗത്തും പരിക്കേറ്റിരുന്നു

എന്നാല്‍, കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എക്സ്റേ എടുത്തു പരിശോധിച്ച ശേഷം, തിരികെ വീട്ടിലെത്തിയ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വെന്‍റിലേറ്ററിലായിരുന്ന കുട്ടി ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

പത്തനംതിട്ടയില്‍ തെരുവു നായയുടെ കടിയേറ്റ് മരിച്ച അഭിരാമിക്ക് പേവിഷബാധ സ്ഥിരീകരിച്ചു
വീണ്ടും തെരുവ് നായ ആക്രമണം; ആറ്റിങ്ങലില്‍ എട്ട് പേര്‍ക്ക് കടിയേറ്റു

അതേസമയം, ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് കുടുംബ ആരോപിച്ചു. എന്നാല്‍, ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും, മുഖത്തേറ്റ ആഴത്തിലുള്ള മുറിവാകാം മരണത്തിലേക്ക് നയിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.

പത്തനംതിട്ടയില്‍ തെരുവു നായയുടെ കടിയേറ്റ് മരിച്ച അഭിരാമിക്ക് പേവിഷബാധ സ്ഥിരീകരിച്ചു
പേവിഷബാധ മരണങ്ങൾ കൂടുന്നത് എന്തുകൊണ്ട്? ആറ് മാസത്തിനിടെ മരിച്ചത് 14 പേര്‍

സംസ്ഥാനത്ത് തെരുവ് നായശല്യം രൂക്ഷമാവുകയാണ്. ഇന്നും ഇന്നലെയും ആയി തിരുവനന്തപുരം ആറ്റിങ്ങലില്‍ എട്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കടിയേറ്റവരില്‍ രണ്ട് മാസം പ്രായമുളള കുഞ്ഞിന്റെ അമ്മയും ഉള്‍പ്പെടുന്നു.

logo
The Fourth
www.thefourthnews.in