കടബാധ്യത: വയനാട്ടില്‍ കര്‍ഷകന്‍ ജീവനൊടുക്കി

കടബാധ്യത: വയനാട്ടില്‍ കര്‍ഷകന്‍ ജീവനൊടുക്കി

മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സൈജന്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്
Updated on
1 min read

വയനാട്ടിൽ കർഷകൻ കടബാധ്യതയെത്തുടർന്ന് ജീവനൊടുക്കി. പടിഞ്ഞാറത്തറ ചെന്നലോട് പുത്തന്‍ പുരയ്ക്കല്‍ സൈജന്‍ എന്ന ദേവസ്യയാണു മരിച്ചത്. തിങ്കളാഴ്ച കൃഷിയിടത്തില്‍വച്ച് വിഷം കഴിച്ച സൈജൻ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

സ്വകാര്യ ആശുപത്രിയില്‍ പ്രവേശിവിപ്പിച്ച സൈജനെ പിന്നീട് മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ഇവിടെ തീവ്രപരിചരണത്തില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം.

വിവിധ ബാങ്കുകളിലും മറ്റു ചില ധനകാര്യ സ്ഥാപനങ്ങളിലുമായി സൈജനു ലക്ഷങ്ങള്‍ കടബാധ്യതയുണ്ടായിരുന്നു. കൃഷിക്കും മക്കളുടെ പഠനത്തിനുമൊക്കെയായാണ് സൈജന്‍ വായ്പയെടുത്തിരുന്നത്.

കഴിഞ്ഞ ദിവസത്തെ വേനല്‍മഴയില്‍ വാഴകൃഷി നശിച്ചതോടെ സൈജൻ മനോവിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. അന്വേഷണത്തിനു ശേഷം മാത്രമെ മരണകാരണം വ്യക്തമാവൂയെന്നാണു പടിഞ്ഞാറത്തറെ പോലീസ് പറയുന്നത്.

logo
The Fourth
www.thefourthnews.in