മഅദനിക്ക് ദേഹാസ്വാസ്ഥ്യം, കൊച്ചിയില്‍  ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അൻവാർശ്ശേരിയിലേക്കുള്ള യാത്ര നീളും

മഅദനിക്ക് ദേഹാസ്വാസ്ഥ്യം, കൊച്ചിയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അൻവാർശ്ശേരിയിലേക്കുള്ള യാത്ര നീളും

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു
Updated on
1 min read

ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച് കേരളത്തിലെത്തിയ പിഡിപി ചെയർമാൻ അബ്ദുല്‍ നാസര്‍ മഅദനിയെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിൽ മാധ്യമങ്ങളെ കണ്ട ശേഷം ആംബുലൻസിൽ കൊല്ലം അൻവാർശ്ശേരിയിലേക്ക് പോകവെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് മഅദനിയെ പ്രവേശിപ്പിച്ചത്. ഒൻപത് മണിയോടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. യാത്രാക്ഷീണം മൂലമാണ് ആരോഗ്യപ്രശ്ങ്ങളെന്നാണ് സൂചന. ഇന്ന് അൻവാർശ്ശേരിയിലേക്ക് പോകില്ല. വിദ്ഗദ പരിശോധനക്ക് ശേഷം യാത്ര തുടരും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

മഅദനിക്ക് ദേഹാസ്വാസ്ഥ്യം, കൊച്ചിയില്‍  ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അൻവാർശ്ശേരിയിലേക്കുള്ള യാത്ര നീളും
'കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സഹായിച്ചില്ല'; നീതിന്യായവ്യവസ്ഥ പുനഃപരിശോധിക്കപ്പെടണമെന്ന് മഅദനി

വൈകിട്ട് 6.15നുള്ള ഇൻഡിഗോ വിമാനത്തിൽ ബെംഗളൂരുവിൽനിന്നു പുറപ്പെട്ട മഅദനി 7.20 ഓടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. ഒരു മനുഷ്യനെ പതിറ്റാണ്ടുകളോളം വിചാരണ തടവുകാനായി കഴിയേണ്ടിവരുന്നത് രാജ്യത്തിന്റെ നീതി ന്യായ വ്യവസ്ഥയ്ക്ക് അപമാനമാണെന്ന് മഅദനി കേരളത്തിലേക്ക് തിരിക്കും മുന്‍പ് മാധ്യമങ്ങളോട് പ്രതികരിച്ചു. നീതിനിഷേധത്തിനെതിരായ പോരാട്ടത്തിൽ തനിക്കൊപ്പമുളള കേരളത്തിലെ നല്ലവരായ മനുഷ്യരോട് നന്ദി പറയുന്നതായി അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ചെയർമാൻ അബ്ദു നാസർ മഅദനി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടും ജീവിതത്തിൽ പിടിച്ചുനിൽക്കാൻ കഴിയുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

മഅദനിക്ക് ദേഹാസ്വാസ്ഥ്യം, കൊച്ചിയില്‍  ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അൻവാർശ്ശേരിയിലേക്കുള്ള യാത്ര നീളും
'എന്നോട് ചെയ്ത നീതികേട് നീതിന്യായ വ്യവസ്ഥയ്ക്ക് അപമാനം'; മഅദനി കേരളത്തിലേക്ക്

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുവെന്ന് പറഞ്ഞ മഅദനി, കർണാടകയിൽ മാറി വന്ന സർക്കാരിൽ നിന്നു സഹായമൊന്നും ലഭിച്ചില്ലെന്നും എന്നാല്‍ മുന്‍ സര്‍ക്കാരിനെപ്പോലെ തന്നെ ദ്രോഹിച്ചില്ലെന്നും വ്യക്തമാക്കി. എയർപോർട്ടിന് പുറത്ത്‌ മാരിയറ്റ് കോർട്ട്യാർഡിൽ വച്ചാണ് മാധ്യമങ്ങള കണ്ടത്. പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്, നേതാക്കളായ നൗഷാദ് തിക്കോടി, സലിം ബാബു, ഷാനവാസ്, അഷ്റഫ് കാക്കനാട്, ഹസൻ, മുബഷിർ തുടങ്ങിയവരാണ് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നത്. കർണാടക കേരള പോലീസും ഡോക്ടർമാരുടെ സംഘവും അദ്ദേഹത്തിന്റെ യാത്രയ്ക്ക് ഒപ്പമുണ്ടായിരുന്നു.

ജാമ്യ വ്യവസ്ഥയിൽ സുപ്രീംകോടതി നൽകിയ ഇളവ് പ്രയോജനപ്പെടുത്തിയാണ് മഅദനി ഇന്ന് കേരളത്തിലെത്തിയത്. കഴിഞ്ഞ ഏപ്രിൽ 17ന് ജാമ്യ വ്യവസ്ഥയിൽ സുപ്രീംകോടതി ഇളവ് നൽകി കേരളത്തിൽ പോകാൻ അനുവദിച്ചിരുന്നു. എന്നാൽ ഭീമമമായ തുക സുരക്ഷാ ബോണ്ടായി നൽകണമെന്ന് കർണാടക പോലീസ് ആവശ്യപ്പെട്ടതോടെ മഅദനി യാത്ര ഉപേക്ഷിക്കുകയായിരുന്നു. 82 ദിവസം കേരളത്തിൽ തങ്ങുന്നതിന് 60 ലക്ഷത്തോളം രൂപ കെട്ടി വയ്ക്കണമെന്നായിയുന്നു കർണാടക പോലീസിന്റെ ആവശ്യം. കേരളത്തിലേക്ക് യാത്ര ചെയ്യാൻ സുപ്രീംകോടതി നൽകിയ ഇളവ് അവസാനിക്കാനിരിക്കയാണ് മഅദനി യാത്ര തിരിച്ചത്. 12 ദിവസത്തേക്കാണ് അദ്ദേഹത്തിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചത്.

മഅദനിക്ക് ദേഹാസ്വാസ്ഥ്യം, കൊച്ചിയില്‍  ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അൻവാർശ്ശേരിയിലേക്കുള്ള യാത്ര നീളും
മഅദനി ഇന്ന് കേരളത്തിലെത്തും; ബെംഗളൂരുവിൽ നിന്ന് വൈകിട്ട് കൊച്ചിയിലേക്ക് പുറപ്പെടും

2008ലെ ബാംഗ്ലൂർ സ്ഫോടനകേസുമായി ബന്ധപ്പെട്ട് മുപ്പത്തിയൊന്നാം പ്രതിയായ മഅദനി 2014ൽ ആയിരുന്നു ജാമ്യം കിട്ടി ജയിൽ മോചിതനായത്. ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഅദനി കേരത്തിലെത്തുന്നത്. 2017ൽ മൂത്ത മകൻ ഉമർ മുഖ്ത്താറിന്റെ വിവാഹത്തിനാണ് അദ്ദേഹം അവസാനം നാട്ടിലെത്തിയത്.

logo
The Fourth
www.thefourthnews.in