മഅദനി ഇന്ന് കേരളത്തിലെത്തും; ബെംഗളൂരുവിൽ നിന്ന്  വൈകിട്ട് കൊച്ചിയിലേക്ക് പുറപ്പെടും

മഅദനി ഇന്ന് കേരളത്തിലെത്തും; ബെംഗളൂരുവിൽ നിന്ന് വൈകിട്ട് കൊച്ചിയിലേക്ക് പുറപ്പെടും

കർണാടക പോലീസിൽ കെട്ടിവയ്ക്കേണ്ട സുരക്ഷാ ബോണ്ട് സംബന്ധിച്ച അന്തിമ തീരുമാനം ഉച്ചയോടെ
Updated on
1 min read

ജാമ്യ വ്യവസ്ഥയിൽ സുപ്രീംകോടതി നൽകിയ ഇളവ് പ്രയോജനപ്പെടുത്തി പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി ഇന്ന് കേരളത്തിലേക്ക് തിരിക്കും. ബെംഗളൂരുവിൽ നിന്ന് വ്യോമമാർഗം കൊച്ചിയിലേക്കാണ് മഅദനി എത്തുക. യാത്രാ സമയം തീരുമാനിച്ചെങ്കിലും ഇതുവരെ കർണാടക പോലീസ് സുരക്ഷാ ബോണ്ട് സംബന്ധിച്ച അന്തിമ തീരുമാനം മഅദനിയുമായി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടില്ല.

മഅദനി ഇന്ന് കേരളത്തിലെത്തും; ബെംഗളൂരുവിൽ നിന്ന്  വൈകിട്ട് കൊച്ചിയിലേക്ക് പുറപ്പെടും
മഅദനി തിങ്കളാഴ്ച കേരളത്തിലേക്ക്; യാത്ര സുപ്രീംകോടതി നൽകിയ ഇളവ് അവസാനിക്കാനിരിക്കെ

കഴിഞ്ഞ ഏപ്രിൽ 17ന് ജാമ്യ വ്യവസ്ഥയിൽ സുപ്രീംകോടതി ഇളവ് നൽകി കേരളത്തിൽ പോകാൻ അനുവദിച്ചിരുന്നു. എന്നാൽ ഭീമമമായ തുക സുരക്ഷാ ബോണ്ടായി നൽകണമെന്ന് കർണാടക പോലീസ് ആവശ്യപ്പെട്ടതോടെ മഅദനി യാത്ര ഉപേക്ഷിക്കുകയായിരുന്നു. 82 ദിവസം കേരളത്തിൽ തങ്ങുന്നതിന് 60 ലക്ഷത്തോളം രൂപ കെട്ടി വയ്ക്കണമെന്നായിയുന്നു കർണാടക പോലീസിന്റെ ആവശ്യം. കേരളത്തിലേക്ക് യാത്ര ചെയ്യാൻ സുപ്രീംകോടതി നൽകിയ ഇളവ് അവസാനിക്കാനിരിക്കയാണ് മഅദനി വീണ്ടും യാത്രക്കൊരുങ്ങുന്നത്.

മഅദനി ഇന്ന് കേരളത്തിലെത്തും; ബെംഗളൂരുവിൽ നിന്ന്  വൈകിട്ട് കൊച്ചിയിലേക്ക് പുറപ്പെടും
'ഇതിനകം തന്നെ മതിയായ ശിക്ഷ അനുഭവിച്ച് കഴിഞ്ഞു', മഅദനിക്ക് മാപ്പ് നൽകണം: സിദ്ധരാമയ്യക്ക് കത്തയച്ച് ജ. കട്ജു

കേരളത്തിൽ മഅദനി തങ്ങാൻ സാധ്യതയുള്ള ഇടങ്ങൾ കർണാടക പോലീസ് നേരത്തെ പരിശോധിച്ചിരുന്നു. ഇതനുസരിച്ച്‌ 20 പോലീസുകാർ മഅദനിയെ അനുഗമിക്കേണ്ടതുണ്ടെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ജൂൺ 26 മുതൽ ജൂലൈ 7 വരെ കേരളത്തിൽ തങ്ങാനാണ് നിലവിൽ അബ്ദുൽ നാസർ മഅദനി ഉദ്ദേശിക്കുന്നത്. ഈ ദിവസങ്ങളിലേക്കുള്ള സുരക്ഷാ ബോണ്ടാണ് കർണാടക പോലീസിന് നൽകേണ്ടത്.

മഅദനി ഇന്ന് കേരളത്തിലെത്തും; ബെംഗളൂരുവിൽ നിന്ന്  വൈകിട്ട് കൊച്ചിയിലേക്ക് പുറപ്പെടും
''നീതി നിഷേധത്തോട് ഇനിയും സന്ധി ചെയ്യാനില്ല, ഈ തുക താങ്ങാവുന്നതിലും അപ്പുറം''; കേരളത്തിലേക്ക് ഇല്ലെന്ന് മഅദനി

യാത്രാ ദിനങ്ങൾ ചുരുങ്ങിയതോടെ തുക കുറയുമെങ്കിലും അകമ്പടി പോലീസിന്റെ എണ്ണത്തിൽ കുറവുണ്ടാവില്ലെന്നാണ് സൂചന. സുരക്ഷാ ബോണ്ടിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഅദനി നേരത്തെ കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നു. കർണാടകയിൽ ഭരണം മാറിയ സ്ഥിതിക്ക് സർക്കാരിൽ നിന്ന് അനുകൂല സമീപനം പ്രതീക്ഷിക്കുകയാണ് മഅദനിയുടെ കുടുംബം.

മഅദനി ഇന്ന് കേരളത്തിലെത്തും; ബെംഗളൂരുവിൽ നിന്ന്  വൈകിട്ട് കൊച്ചിയിലേക്ക് പുറപ്പെടും
ആരോഗ്യനില മോശം; ജാമ്യ വ്യവസ്ഥയില്‍ ഇളവ്‌ തേടി മഅദനി സുപ്രീംകോടതിയിൽ

അനാരോഗ്യവും പിതാവിന്റെ ആരോഗ്യാവസ്ഥയും ചൂണ്ടിക്കാട്ടിയായിരുന്നു മഅദനി ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സുപ്രീംകോടതിയെ സമീപിച്ചത്. 2008ലെ ബാംഗ്ലൂർ സ്ഫോടനകേസിൽ മുപ്പത്തിയൊന്നാം പ്രതിയായ മഅദനി 2014ൽ ആയിരുന്നു ജാമ്യം കിട്ടി ജയിൽ മോചിതനായത്. ബെംഗളൂരു നഗരം വിട്ടുപോകരുതെന്ന കർശന ഉപാധി വച്ചായിരുന്നു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഒൻപത് വർഷമായി നഗരത്തിലെ സ്വകാര്യ ഫ്‌ളാറ്റിൽ കഴിയുകയാണ് അദ്ദേഹം. ഇതിനിടയിൽ ചികിത്സയ്ക്കും മക്കളുടെ വിവാഹത്തിനും മാതാപിതാക്കളെ സന്ദർശിക്കുന്നതിനും ജാമ്യ വ്യവസ്ഥയിൽ ഇളവ് നേടി മഅദനി അഞ്ച് തവണ കേരളത്തിലേക്ക് പോയിരുന്നു.

logo
The Fourth
www.thefourthnews.in