ടി പി വധക്കേസ്: പ്രതികളെ ഇന്ന്‌
ഹൈക്കോടതിയില്‍ ഹാജരാക്കും, ശിക്ഷ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും

ടി പി വധക്കേസ്: പ്രതികളെ ഇന്ന്‌ ഹൈക്കോടതിയില്‍ ഹാജരാക്കും, ശിക്ഷ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും

ഗൂഢാലോചന കേസില്‍ പ്രതികളായി കണ്ടെത്തിയ കെകെ കൃഷ്ണൻ,ജ്യോതി ബാബു എന്നിവരേയും ഇന്ന് ഹാജരാക്കണം.
Updated on
1 min read

ആർഎംപി സ്ഥാപക നേതാവായ ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികളേയും ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. ഒന്ന് മുതല്‍ എട്ടുവരെയുളള പ്രതികളുടെയും 11-ാം പ്രതിയുടെയും ശിക്ഷ വർധിപ്പിക്കണമെന്ന ആവശ്യത്തിൽ ഇവരെ കേള്‍ക്കുന്നതിനായി ഈ പ്രതികളെ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കാൻ നിർദേശിച്ചിരുന്നു. ഗൂഢാലോചന കേസില്‍ ഹൈക്കോടതി പ്രതികളായി കണ്ടെത്തിയ കെ കെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവരേയും ഇന്ന് ഹാജരാക്കണം.

വിചാരണ കോടതി വെറുതെ വിട്ട 10, 12 പ്രതികളായ കെ കെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവർ ഗൂഢാലോചനക്കേസില്‍ പ്രതികളാണെന്ന് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിരുന്നു. ഒന്ന് മുതല് അഞ്ചുവരെയുള്ള പ്രതികളും ഏഴാം പ്രതിയും കൊലപാതകത്തിന് പുറമെ ഗൂഢാലോചനക്കേസിലും പ്രതികളാണെന്നും ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിട്ടുണ്ട്.

ടി പി വധക്കേസ്: പ്രതികളെ ഇന്ന്‌
ഹൈക്കോടതിയില്‍ ഹാജരാക്കും, ശിക്ഷ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും
കൊന്നിട്ടും തോൽപ്പിക്കാനായില്ല, സിപിഎമ്മിനെ വിടാതെ ടി പി

ശിക്ഷ വർധിപ്പിക്കണമെന്ന ആവശ്യത്തിൽ തീരുമാനം എടുക്കുന്നതിനായി പ്രൊബേഷന് ഓഫീസറുടെ റിപ്പോർട്ട്, കണ്ണൂർ, തൃശ്ശൂർ, തവനൂർ ജയില്‍ സൂപ്രണ്ടുമാരുടെ റിപ്പോർട്ട്, പ്രതികളുടെ മാനസികാരോഗ്യാവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ട് എന്നിവ ഹാജരാക്കാനും നിർദശമുണ്ട്.

കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ നൽകിയ അപ്പീൽ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ അപ്പീൽ, സിപിഎം നേതാവ് പി മോഹനനടക്കമുള്ളവരെ കേസില്‍ വെറുതെ വിട്ടതിനെതിരെ ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ എംഎല്‍എ നല്‍കിയ അപ്പീൽ എന്നിവയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. പി മോഹനൻ അടക്കം 22 പേരെ വെറുതെ വിട്ടത് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു.

ടി പി വധക്കേസ്: പ്രതികളെ ഇന്ന്‌
ഹൈക്കോടതിയില്‍ ഹാജരാക്കും, ശിക്ഷ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും
ടി പി ചന്ദ്രശേഖരന്‍ വധക്കേസ്: ഹൈക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിപിഎം നേതാക്കള്‍ കീഴടങ്ങി, റിമാന്‍ഡില്‍

ഒന്ന് മുതൽ എട്ടുവരെയുള്ള പ്രതികളായ എം സി അനൂപ് (ഒന്നാം പ്രതി), കിർമാണി മനോജ് , കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ ഷിനോജ്, കെസി രാമചന്ദ്രൻ, 11-ാം പ്രതി ട്രൗസർ മനോജ്, 13-ാം പ്രതി സിപിഎം പാനൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന പികെ കുഞ്ഞനന്തന്‍, 18-ാം പ്രതി വായപ്പടച്ചി റഫീഖ് എന്നീ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും 31-ാം പ്രതി കണ്ണൂർ സ്വദേശി ലംബു പ്രദീപന് മൂന്നു വർഷം കഠിന തടവുമാണ് വിചാരണ കോടതി വിധിച്ചത്. പികെ കുഞ്ഞനന്തന്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 2020 ജൂണില്‍ മരിച്ചു.

2014ലാണ് കോഴിക്കോട് അഡീഷണൽ ജില്ലാ കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. 36 പ്രതികളുണ്ടായിരുന്ന കേസില്‍ സിപിഎം നേതാവായ പി മോഹനന്‍ ഉള്‍പ്പെടെ 24 പേരെ വെറുതേ വിട്ടിരുന്നു.

logo
The Fourth
www.thefourthnews.in