സൈബർ ആക്രമണം: സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെ വനിതാ കമ്മീഷനും സൈബർ സെല്ലിനും പരാതി നൽകി അച്ചു ഉമ്മൻ

സൈബർ ആക്രമണം: സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെ വനിതാ കമ്മീഷനും സൈബർ സെല്ലിനും പരാതി നൽകി അച്ചു ഉമ്മൻ

ജോലിയെയും പ്രൊഫഷണലിസത്തെയും സ്ത്രീത്വത്തെയും അപമാനിക്കുകയും നിന്ദ്യമായ രീതിയിൽ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയും ചെയ്ത സാഹചര്യത്തിലാണ് നിയമനടപടിയെന്ന് അച്ചു ഉമ്മൻ
Updated on
1 min read

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ നിയമ നടപടി സ്വീകരിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. സമൂഹ മാധ്യമങ്ങളിലൂടെയും പാർട്ടി പ്രചാരണ വേദികളിലൂടെയും വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനും ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് വനിതാ കമ്മീഷനിലും സൈബർ സെല്ലിലും പൂജപ്പുര പോലീസ് സ്റ്റേഷനിലുമാണ് പരാതി നൽകിയിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ചെന്ന പേരിൽ സെക്രട്ടേറിേയറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെയാണ് വനിതാ കമ്മീഷനിലും, സൈബർ സെല്ലിലും, തിരുവനന്തപുരം പൂജപ്പുര പോലീസ് സ്റ്റേഷനിലും അച്ചു ഉമ്മൻ പരാതി നൽകിയത്. തെളിവും ഹാജരാക്കിയിട്ടുണ്ട്. ജോലിയെയും പ്രൊഫഷണലിസത്തെയും സ്ത്രീത്വത്തെയും അപമാനിക്കുകയും നിന്ദ്യമായ രീതിയിൽ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയും മാനഹാനി ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയമനടപടിയെന്നും അച്ചു ഉമ്മൻ വിശദീകരിക്കുന്നു. ആദ്യ ഘട്ടത്തിൽ ഉറവിടം വ്യക്തമല്ലാത്ത കുപ്രചരണം ആയിരുന്നു ഉണ്ടായിരുന്നതെന്നും എന്നാൽ പിന്നീട് സിപിഎമ്മിന്റെ സൈബർ പോരാളികൾ പലരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വ്യക്തിഹത്യ തുടരുകയാണെന്നുമാണ് ആക്ഷേപം. സങ്കുചിത രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി ഇനിയൊരു സ്ത്രീയും ഇത്തരത്തിൽ അപമാനിക്കപ്പെടരുത് എന്ന ചിന്തയുടെ അടിസ്ഥാനത്തിൽ കൂടിയാണ് നിയമനടപടി കൈക്കൊള്ളുന്നതെന്നും അവർ വ്യക്തമാക്കി.

സൈബർ ആക്രമണം: സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെ വനിതാ കമ്മീഷനും സൈബർ സെല്ലിനും പരാതി നൽകി അച്ചു ഉമ്മൻ
പുതുപ്പളളിയിലും ഓണക്കിറ്റ് വിതരണം ചെയ്യാം; രാഷ്ട്രീയ മുതലെടുപ്പ് പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

സൈബർ ആക്രമണം തുടങ്ങിയപ്പോൾ മുഖമില്ലാത്തവർക്കെതിരെ നിയമനടപടിയില്ലെന്നും ധൈര്യമുള്ളവർ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെയെന്നുമായിരുന്നു അച്ചു ഉമ്മൻ പറഞ്ഞത്. അഴിമതി വിലക്കയ​റ്റം തുടങ്ങിയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരെയുളള സൈബർ ആക്രമണമെന്നും അച്ചു ഉമ്മൻ അന്ന് പ്രതികരിച്ചു. വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ ആയുധമാകുന്നതിനിടെയാണ് ഇപ്പോൾ നിയമനടപടി സ്വീകരിച്ചത്.

സൈബർ ആക്രമണം: സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെ വനിതാ കമ്മീഷനും സൈബർ സെല്ലിനും പരാതി നൽകി അച്ചു ഉമ്മൻ
ജി20 ഉച്ചകോടിക്ക് പുടിൻ ഇന്ത്യയിലേക്കില്ല; വിദേശകാര്യമന്ത്രി സെർജി ലവ്റോവ് പങ്കെടുക്കുമെന്ന് റഷ്യ

അതേസമയം, അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം ഉണ്ടായഘട്ടം മുതൽ അതിനെതിരെ സിപിഎം രംഗത്തെത്തിയിരുന്നു. അച്ചു ഉമ്മന് എതിരെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ ആക്രമണം ശുദ്ധ മര്യാദകേടെന്നായിരുന്നു പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റെ പ്രതികരണം. മുൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആയാലും മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആയാലും വ്യക്തി അധിക്ഷേപം അംഗീകരിക്കാൻ കഴിയില്ലെന്നും അന്തസുള്ളവർ വ്യക്തി അധിക്ഷേപത്തെ പിന്തുണക്കില്ലെന്നും ആയിരുന്നു ജെയ്ക്കിന്റെ പ്രതികരണം.

logo
The Fourth
www.thefourthnews.in