നവജാത ശിശുവും അമ്മയും മരിച്ച സംഭവം: ഡോക്ടർക്ക് നിർബന്ധിത അവധി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

നവജാത ശിശുവും അമ്മയും മരിച്ച സംഭവം: ഡോക്ടർക്ക് നിർബന്ധിത അവധി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

അപര്‍ണയുടെയും കുഞ്ഞിന്റെയും മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി
Updated on
1 min read

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ ആരോപണവിധേയയായ ഡോക്ടറോട് അന്വേഷണം പൂർത്തിയാകുന്നത് വരെ അവധിയില്‍ പോകാന്‍ നിർദേശിച്ചു. സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ തങ്കു തോമസിനെ രണ്ടാഴ്ചത്തേക്ക് മാറ്റി നിര്‍ത്താനാണ് തീരുമാനം. ആശുപത്രി വികസന സമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ കൃഷ്ണതേജ ആണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. ഇതിനിടെ അപര്‍ണയുടെയും കുഞ്ഞിന്റെയും മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

അതേസമയം, സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് കേസെടുത്തത്. ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.

നവജാത ശിശുവും അമ്മയും മരിച്ച സംഭവം: ഡോക്ടർക്ക് നിർബന്ധിത അവധി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
നവജാത ശിശുവും അമ്മയും മരിച്ച സംഭവം; ചികിത്സാ പിഴവിന് പോലീസ് കേസെടുത്തു

കഴിഞ്ഞ ദിവസമാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അമ്മയും നവജാതശിശുവും മരിച്ചത്. ലേബര്‍ റൂമിലെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്താനായിരുന്നു നിർദേശം. പിന്നാലെ ചികിത്സാ പിഴവിന് പോലീസ് കേസെടുക്കുകയും ചെയ്തു.

നവജാത ശിശുവും അമ്മയും മരിച്ച സംഭവം: ഡോക്ടർക്ക് നിർബന്ധിത അവധി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവും അമ്മയും മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്
logo
The Fourth
www.thefourthnews.in