എല്‍ദോസ് കുന്നപ്പിള്ളില്‍
എല്‍ദോസ് കുന്നപ്പിള്ളില്‍

എൽദോസ് കുന്നപ്പിള്ളിലിനെതിരെ നടപടി; ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്ത് കെപിസിസി

കെപിസിസി അം​ഗത്വത്തിൽ നിന്ന് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. എൽദോസിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കോൺ​ഗ്രസ് നേതൃത്വം
Updated on
1 min read

പീഡനക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്കെതിരെ കെപിസിസിയുടെ നടപടി. കെപിസിസി അം​ഗത്വത്തിൽ നിന്ന് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ആറ് മാസത്തേക്ക് കെപിസിസി, ഡിസിസി പരിപാടികളിൽ പങ്കെടുക്കരുതെന്നും നിർദേശം. എൽദോസിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കോൺ​ഗ്രസ് നേതൃത്വം. ജനപ്രതിനിധി എന്ന നിലയിൽ പുലർത്തേണ്ടിയിരുന്ന ജാ​ഗ്രതയുണ്ടായില്ലെന്നും വിലയിരുത്തൽ. ആറ് മാസത്തെ നിരീക്ഷണ കാലയളവിന് ശേഷമാകും തുടർനടപടി.

എല്‍ദോസ് കുന്നപ്പിള്ളില്‍
'കേള്‍ക്കാന്‍ പാടില്ലാത്ത ഗുരുതരമായ ആരോപണം'; എല്‍ദോസ് കുന്നപ്പിള്ളിലിനോട് വിശദീകരണം തേടി കെപിസിസി

കഴിഞ്ഞ ദിവസമാണ് എൽദോസ് കുന്നപ്പിള്ളിലിന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി കർശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പീഡനക്കേസിൽ പ്രതിയായതോടെ എൽദോസ് കുന്നപ്പിള്ളിലിനെതിരെ നടപടിയുണ്ടാകുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആലുവ സ്വദേശിയായ അധ്യാപികയുടെ പരാതി.  കേസ് ഒത്തുതീർപ്പാക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് കേസ് പിന്‍വലിക്കാനായി സമ്മർദ്ധമുണ്ടായെന്നും പരാതിക്കാരി മൊഴി നല്‍കിയിരുന്നു. അധ്യാപികയുടെ പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളി ഒളിവില്‍ പോയിരുന്നു.

തട്ടികൊണ്ടുപോയി ദേഹോപദ്രവം ചെയ്തതിനാണ് എംഎല്‍എയ്ക്കെതിരെ പോലീസ് ആദ്യം കേസ് എടുത്തത്. പിന്നീട് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലൈംഗിക അതിക്രമം, വധശ്രമം എന്നീ വകുപ്പുകള്‍ കൂടി ചുമത്തുകയായിരുന്നു. 

logo
The Fourth
www.thefourthnews.in