ആനക്കൊമ്പ് കേസ് നിലനിൽക്കില്ലെന്ന് മോഹൻലാൽ ഹൈക്കോടതിയിൽ : കൈവശം വെച്ചത് ചരിഞ്ഞ നാട്ടാനയുടെ കൊമ്പുകൾ

ആനക്കൊമ്പ് കേസ് നിലനിൽക്കില്ലെന്ന് മോഹൻലാൽ ഹൈക്കോടതിയിൽ : കൈവശം വെച്ചത് ചരിഞ്ഞ നാട്ടാനയുടെ കൊമ്പുകൾ

നാട്ടാനയുടെ കൊമ്പുകളാണ് മോഹൻലാൽ സൂക്ഷിച്ചതെന്ന് സർക്കാരും കോടതിയെ അറിയിച്ചു
Updated on
1 min read

തനിക്കെതിരായ ആനക്കൊമ്പ് കേസ് നിലനിൽക്കില്ലെന്ന് നടൻ മോഹൻലാൽ ഹൈക്കോടതിയിൽ. ചരിഞ്ഞ നാട്ടാനയുടെ കൊമ്പുകൾ കൈവശം വെക്കുന്നത് വൈൽഡ് ലൈഫ് ആക്ടിന്റെ പരിധിയിൽ വരില്ല. അതിനാൽ കേസ് റദ്ദാക്കണമെന്നാണ് മോഹൻലാലിൻ്റെ ആവശ്യം. നാട്ടാനയുടെ കൊമ്പുകളാണ് മോഹൻലാൽ സൂക്ഷിച്ചതെന്ന് സർക്കാരും കോടതിയെ അറിയിച്ചു .

ആനക്കൊമ്പ് വീട്ടിൽ നിന്നും പിടിച്ച കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷ വിചാരണ കോടതി തള്ളിയതിനെതിരെ മോഹൻലാൽ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. കേസിൽ വാദം പൂർത്തിയാക്കിയ ജസ്റ്റിസ് എ. ബദറുദ്ദീൻ ഹർജി വിധി പറയാൻ മാറ്റി. കേസ് പിൻവലിക്കുന്നത് ചോദ്യം ചെയ്ത് ഹർജിയിൽ കക്ഷി ചേർന്നവരുടെ വാദവും സിംഗിൾ ബെഞ്ച് പരിഗണിച്ചു.

2011ൽ മോഹൻലാലിന്റെ തേവരയിലെ വസതിയിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെത്തിയത്. തന്റെ അപേക്ഷയെ തുടർന്ന് ആനക്കൊമ്പുകൾ കൈവശം വെക്കാൻ അനുമതി നൽകുന്ന ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറിനോട് നിർദേശിച്ചിരുന്നെന്നും ഇതനുസരിച്ച് 2015 ഡിസംബർ 16ന് സംസ്ഥാന സർക്കാർ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകിയെന്നുമാണ് മോഹൻലാലിന്റെ ഹർജിയിൽ പറയുന്നത് . സർട്ടിഫിക്കറ്റ് നൽകിയതിനാൽ കേസ് തുടരുന്നതിൽ അർഥമില്ലെന്നണ് സർക്കാർ നിലപാട്.

logo
The Fourth
www.thefourthnews.in