നടന്‍ മോഹന്‍രാജ് അന്തരിച്ചു

നടന്‍ മോഹന്‍രാജ് അന്തരിച്ചു

തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
Updated on
1 min read

വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച നടന്‍ മോഹന്‍രാജ് അന്തരിച്ചു. കിരീടം സിനിമയിലെ വില്ലന്‍ വേഷത്തിന്റെ പേരായ കീരിക്കാടന്‍ ജോസ് എന്ന പേരില്‍ സുപരിചിതനായിരുന്ന അദ്ദേഹം പാര്‍ക്കിങ്സണ്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ കഠിനംകുളത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനനിയിച്ചിട്ടുള്ള മോഹന്‍രാജ് എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറായിരുന്നു.

1988 ല്‍ കെ മധുവിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ മൂന്നാംമുറ എന്ന ഹിറ്റ് ചിത്രത്തിലൂടെ ആയിരുന്നു മോഹന്‍ രാജ് വെള്ളിത്തിരയില്‍ എത്തിയത്. കിരീടത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ അദ്ദേഹം ഇതേപേരില്‍ പിന്നീട് പ്രശസ്തനായി.

2022 ല്‍ മമ്മുട്ടി നായകനായി എത്തിയ റൊഷാക്ക് ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

logo
The Fourth
www.thefourthnews.in