ഓൺലൈൻ ചാനല്‍ അവതാരകയെ അപമാനിച്ച കേസില്‍ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ
ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ചെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍. കൊച്ചി മരട് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീനാഥ് ഭാസിയെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ഓൺലൈൻ അവതാരകയുടെ പരാതിയില്‍ കൊച്ചി മരട് പോലീസ് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടത്. രാവിലെ ഹാജരാകുന്നതിനുള്ള അസൗകര്യം ശ്രീനാഥ് പോലീസിനെ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് ചോദ്യം ചെയ്യലിന് എത്തിയത്. മൂന്നര മണിക്കൂർ പോലീസ് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, പൊതു സ്ത്രീകളെ അപമാനിക്കൽ, അശ്ലീല പദപ്രയോഗം നടത്തുക എന്നി വകുപ്പുകളാണ് ശ്രീനാഥ് ഭാസിക്കെതിരെ ചുത്തിയിരുന്നത്.
ചട്ടമ്പി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് അഭിമുഖത്തിനിടെ ഭാസി അശ്ലീല പദപ്രയോഗം നടത്തിയെന്നായിരുന്നു അവതാരകയുടെ പരാതി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പരാതിക്കാരിയുടെയും അണിയറ പ്രവർത്തകരുടെയും മൊഴി നേരത്തെ പോലീസ് രേഖപ്പെടുത്തിയിരുന്നു.