പള്‍സര്‍ സുനി
പള്‍സര്‍ സുനി

നടി ആക്രമിക്കപ്പെട്ട കേസ്: കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് പരിശോധിച്ചതായി തെളിഞ്ഞു

പരിശോധന റിപ്പോർട്ട് നിർണായകമായേക്കും
Updated on
1 min read

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് അനുമതിയില്ലാതെ പരിശോധിച്ചതായി കണ്ടെത്തല്‍. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നുവെന്നാണ് ശാസത്രീയ പരിശോധനാഫലം വ്യക്തമാക്കുന്നത്. മൂന്ന് ദിവസങ്ങളിലായി മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നതായാണ് പരിശോധനയില്‍ തെളിയുന്നത്. ഇതോടെ മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ മൂന്ന് തവണ കണ്ടു എന്ന് വ്യക്തമായി. മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് ദൃശ്യങ്ങള്‍ കണ്ടത്. ഇതില്‍ ഒന്ന് അനുമതിയില്ലാതെയാണ്.

പള്‍സര്‍ സുനിയില്‍ നിന്ന് പിടിച്ചെടുത്ത മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ രണ്ട് തവണ അനുമതിയോടെ പരിശോധിച്ചിരുന്നു. വിചാരണാ കോടതിയിലും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും ഇരിക്കെയുമായിരുന്നു ഈ പരിശോധന. എന്നാല്‍ എറണാകുളം ജില്ലാ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ തുറന്നു പരിശോധിച്ചതായി ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച് വിശദ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.

ക്രൈംബ്രാഞ്ച് ഡയറക്ടറേറ്റ്
ക്രൈംബ്രാഞ്ച് ഡയറക്ടറേറ്റ്

അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കേ, പുതിയ സാഹചര്യത്തില്‍ സമയം നീട്ടി ആവശ്യപ്പെടാനാണ് പ്രോസിക്യൂഷന്റെ തീരുമാനം. ഇന്നലെയാണ് മെമ്മറി കാര്‍ഡിന്റെ ശാസ്ത്രീയ പരിശോധനാ ഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചത്.

logo
The Fourth
www.thefourthnews.in