നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയില്‍ ഹൈക്കോടതി വിധി ഇന്ന്

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയില്‍ ഹൈക്കോടതി വിധി ഇന്ന്

തെളിവുകൾ നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ജാമ്യം അനുവദിച്ചപ്പോഴുള്ള വ്യവസ്ഥകൾ ദിലീപ് ലംഘിച്ചതായി ഹർജിയില്‍ ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാണിച്ചു
Updated on
1 min read

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈം ബ്രാഞ്ചിന്‍റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിലെ സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിച്ചതിനും തുടരന്വേഷണത്തിൽ തെളിവു ലഭിച്ചെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ക്രൈബ്രാഞ്ച് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ആവശ്യം അനുവദിച്ചിരുന്നില്ല. തെളിവുകൾ നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ജാമ്യം അനുവദിച്ചപ്പോഴുള്ള വ്യവസ്ഥകൾ ദിലീപ് ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് ഹർജി.

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയില്‍ ഹൈക്കോടതി വിധി ഇന്ന്
ശിക്ഷായിളവിന് സമീപിച്ചു, ഇരട്ടിയാക്കി കോടതി; ടി പി കേസ് പ്രതികള്‍ക്ക് വന്‍ തിരിച്ചടി

വിപിൻലാൽ, ദാസൻ, സാഗർ വിൻസെന്റ്, ഡോ. ഹൈദരാലി, ശരത്, ജിൻസൻ തുടങ്ങി പത്തോളം സാക്ഷികളെ ദിലീപ് സ്വാധീനിച്ചതായി ഹർജിയിൽ പറയുന്നു. മാത്രമല്ല, ദിലീപിന്റെയും കുടുംബാംഗങ്ങളുടെയും ഫോണുകളിലെ നിർണായക വിവരങ്ങൾ നശിപ്പിച്ചതിനും തെളിവുകളുണ്ട്. ഇവയൊക്കെ ശരിയായി വിലയിരുത്താതെയാണ് വിചാരണ കോടതി ഹർജി തള്ളിയതെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ ആരോപണം. കേസിലെ വിചാരണ ഏത് ഘട്ടത്തിലാണെന്ന് ഹർജി പരിഗണിക്കുന്നതിനിടെ കോടതി ആരാഞ്ഞിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ എതിർ വിസ്താരം നടക്കുന്നതായി പ്രോസിക്യൂഷനും അറിയിച്ചു.

logo
The Fourth
www.thefourthnews.in