വിജയ് സാഖറെ
വിജയ് സാഖറെ

എഡിജിപി വിജയ് സാഖറെ എന്‍ഐഎയിലേക്ക്; ഡെപ്യൂട്ടേഷന്‍ അഞ്ച് വര്‍ഷത്തേക്ക്

സാഖറെയ്ക്കാണ് പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലി കേസിന്റെയും മേല്‍നോട്ട ചുമതല.
Updated on
1 min read

സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ ഐപിഎസ് എന്‍ഐഎയിലേക്ക്. അഞ്ച് വര്‍ഷത്തെ ഡെപ്യൂട്ടേഷനിലാണ് കേന്ദ്ര സര്‍വീസിലേക്കുള്ള വിജയ് സാഖറെയുടെ മാറ്റം. ദേശീയ അന്വേഷണ ഏജന്‍സിയില്‍ ഐജി റാങ്കിലായിരിക്കും നിയമനം. ഇത് സംബന്ധിച്ച കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവ് വ്യാഴാഴ്ച വൈകീട്ടോടെ പുറത്തിറങ്ങി.

സമീപ കാലത്ത് കേരളത്തെ പല വിവാദ വിഷയങ്ങളിലും, കേസുകളിലും അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് വിജയ് സാഖറെ. സംസ്ഥാന സര്‍ക്കാരിന്റെ വിശ്വസ്ഥരായ ഉദ്യോഗസ്ഥരില്‍ ഒരാളായ സാഖറെയ്ക്കാണ് പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലി കേസിന്റെയും മേല്‍നോട്ട ചുമതല.

അതേസമയം, വിജയ് സാഖറെ മാറുമ്പോള്‍ എഡിജിപി പദവിയില്‍ പകരം ആരെ നിയമിക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. വിദേശ സന്ദര്‍ശനത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങിയെത്തിയ ശേഷമായിരിക്കും വിഷയം പരിഗണിക്കപ്പെടുക.

logo
The Fourth
www.thefourthnews.in