അടൂരിന്റെ 'സ്വയംവര'ത്തിന്റെ 50-ാം വാര്‍ഷികാഘോഷം;
തദ്ദേശസ്ഥാപനങ്ങള്‍ 5000 രൂപ നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

അടൂരിന്റെ 'സ്വയംവര'ത്തിന്റെ 50-ാം വാര്‍ഷികാഘോഷം; തദ്ദേശസ്ഥാപനങ്ങള്‍ 5000 രൂപ നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

സ്വയംവരത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു
Updated on
1 min read

അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം സിനിമയുടെ അമ്പതാം വാര്‍ഷികം ആഘോഷിക്കാന്‍ പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്ന് 5000 രൂപ നല്‍കാന്‍ ഉത്തരവിറക്കി സര്‍ക്കാര്‍. സ്വയംവരത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനായി സംഘാടക സമിതിയും രൂപീകരിച്ചിരുന്നു.

വിപുലമായ രീതിയില്‍ ആഘോഷങ്ങള്‍ നടത്തുന്നതിനായി പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കുന്നതിന് അനുമതി നല്‍കണമെന്ന് വാര്‍ഷികാഘോഷ സമിതി സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു. ഇതിന് അനുമതി നല്‍കിക്കൊണ്ടാണ് സര്‍ക്കാരിന്റെ ഉത്തരവ്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ, തനത് ഫണ്ടില്‍ നിന്നും കമ്മിറ്റി തീരുമാനത്തിന് വിധേയമായി 5000 രൂപ നല്‍കുന്നതിനാണ് ഉത്തരവായത്.

അതേ സമയം താല്‍പ്പര്യമുള്ള തദ്ദേശസ്ഥാപനങ്ങള്‍ മാത്രം പണപ്പിരിവ് നല്‍കിയാല്‍ മതിയെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. മുന്‍പും നിരവധി തവണ ഇങ്ങനെ ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം.

logo
The Fourth
www.thefourthnews.in