ജഡ്ജിമാർക്കെന്ന വ്യാജേന കോഴ: അഡ്വ. സൈബി ജോസ് ഹൈക്കോടതിയില്‍; കേസ് റദ്ദാക്കണമെന്നാവശ്യം

ജഡ്ജിമാർക്കെന്ന വ്യാജേന കോഴ: അഡ്വ. സൈബി ജോസ് ഹൈക്കോടതിയില്‍; കേസ് റദ്ദാക്കണമെന്നാവശ്യം

എഫ്ഐആർ റദ്ദാക്കണമെന്നതും കേസിലെ തുടർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നതുമാണ് ഹർജിയിലെ ആവശ്യങ്ങള്‍
Updated on
1 min read

ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ പണം വാങ്ങിയ സംഭവത്തില്‍ അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂർ ഹൈക്കോടതിയെ സമീപിച്ചു. ഹർജി തിങ്കളാഴ്ച പരിഗണിക്കും. സംസ്ഥാന പോലീസ് മേധാവിയെ എതിർകക്ഷിയാക്കിയാണ് ഹർജി. സൈബിക്കെതിരെ കേസെടുക്കാൻ ഡിജിപിയാണ് കഴിഞ്ഞ ദിവസം അനുമതി നൽകിയത്. എഫ്ഐആർ റദ്ദാക്കണമെന്നതും കേസിലെ തുടർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നതുമാണ് ഹർജിയിലെ ആവശ്യങ്ങള്‍. ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന വ്യാജേന കക്ഷികളില്‍ നിന്ന് പണം വാങ്ങിയെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്‌റായ സൈബിക്കെതിരെ കേസ് എടുത്തത്.

ജഡ്ജിമാർക്കെന്ന വ്യാജേന കോഴ: അഡ്വ. സൈബി ജോസ് ഹൈക്കോടതിയില്‍; കേസ് റദ്ദാക്കണമെന്നാവശ്യം
അനുകൂല വിധിക്കായി ജഡ്ജിക്ക് കോഴയെന്ന പേരിൽ കൈക്കൂലി; ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡൻ്റിനെതിരെ അന്വേഷണം

അഴിമതി നിരോധന നിയമം വകുപ്പ് 7(1), ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരമാണ് കേസ്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശവും നല്‍കി. പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ജഡ്ജിമാർക്കെന്ന വ്യാജേന കോഴ: അഡ്വ. സൈബി ജോസ് ഹൈക്കോടതിയില്‍; കേസ് റദ്ദാക്കണമെന്നാവശ്യം
ജഡ്ജിമാരുടെ പേരില്‍ കോഴ: സൈബി ജോസിനോട് ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടും

അന്വേഷണത്തിന് പ്രത്യേക സംഘവും രൂപീകരിച്ചിരുന്നു. മൂന്ന് ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകന്‍ പണം കൈപ്പറ്റിയതായി മൊഴിയുണ്ടെന്ന് ഹൈക്കോടതി വിജിലന്‍സ്, ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം സംസ്ഥാന പോലീസ് മേധാവിക്ക് പരാതി കൈമാറുകയായിരുന്നു.

logo
The Fourth
www.thefourthnews.in