സൈബി ജോസ്
സൈബി ജോസ്

ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയിട്ടില്ല; തനിക്കെതിരെ ഗൂഢാലോചന നടന്നു, മറുപടിയുമായി സൈബി ജോസ്

തനിക്കെതിരായ ആരോപണം ഗൂഢാലോചനയെ തുടർന്നുണ്ടായതാണെന്നാണ് സൈബിയുടെ വിശദീകരണം
Updated on
1 min read

ജഡ്ജിമാർക്ക് കൈക്കൂലി നൽകിയെന്ന ആരോപണം നിഷേധിച്ച് അഡ്വ. സൈബി ജോസ്. ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയിട്ടില്ലെന്ന് സൈബി ജോസ് ബാർ കൗൺസിലിന് മറുപടി നൽകി. തനിക്കെതിരായ ആരോപണം ഗൂഢാലോചനയെ തുടർന്നുണ്ടായതാണെന്നാണ് സൈബിയുടെ വിശദീകരണം. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്. തനിക്കെതിരായ ഗൂഢാലോചന കൂടി പോലീസ് പരിശോധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇപ്പോൾ നടപടിയെടുക്കരുതെന്നും സൈബി ബാർ കൗൺസിലിനോട് അഭ്യർഥിച്ചു. സൈബിയുടെ വിശദീകരണം ബാർ കൗൺസിൽ ജനറൽ ബോഡിയ്ക്ക് മുന്നിൽ വയ്ക്കും.

സൈബി ജോസ്
ജഡ്ജിമാരുടെ പേരിൽ കൈക്കൂലി; അഡ്വ. സൈബി ജോസ് അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചു

ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന വ്യാജേന കക്ഷികളില്‍ നിന്ന് പണം വാങ്ങിയെന്ന പരാതിയില്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ നേരത്തെ കേസെടുത്തിരുന്നു. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഡോ. ദർവേഷ് സാഹിബിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. നിയമ വിരുദ്ധമായി പ്രതിഫലം കൈപ്പറ്റിയതിന് അഴിമതി നിരോധന നിയമവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വഞ്ചനാക്കുറ്റവുമാണ് സൈബിക്കെതിരെ ചുമത്തിയിട്ടുള്ളത്. അതിനിടെ തനിക്കെതിരായ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൈബി ജോസ് കോടതിയിൽ ഹർജി നൽകിയിരുന്നു. ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ പണം വാങ്ങിയെന്നതടക്കം ആരോപിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിക്കുകയും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഹർജിയുമായി സൈബി കോടതിയെ സമീപിച്ചത്.

അതിനിടെ സൈബി ജോസിന്റെ ഓഫീസിൽ കൈംബ്രാഞ്ച്‌ പരിശോധന നടത്തി. സൈബിയുടെ ലാപ്ടോപ് പിടിച്ചെടുത്തു. നിരവധി രേഖകളും കണ്ടെത്തിയതായാണ്‌ വിവരം. സൈബിയെ ചോദ്യം ചെയ്യാൻ ഉടൻ നോട്ടീസ്‌ നൽകുമെന്നാണ്‌ വിവരം.

logo
The Fourth
www.thefourthnews.in