ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍  സ്വർണക്കട്ടി; കരിപ്പൂരിൽ 1.11 കോടിയുടെ സ്വർണം പിടികൂടി

ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ സ്വർണക്കട്ടി; കരിപ്പൂരിൽ 1.11 കോടിയുടെ സ്വർണം പിടികൂടി

പിടികൂടിയത് മണ്ണാർക്കാട് സ്വദേശി ഹക്കീമിൽ നിന്ന്
Updated on
1 min read

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വർണവേട്ട. ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി പതിനൊന്ന് ലക്ഷം രൂപ വില മതിക്കുന്ന 2 കിലോഗ്രാം സ്വർണം പിടികൂടി. മണ്ണാർക്കാട് സ്വദേശി ഹക്കീമിൽ നിന്നാണ് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ സ്വർണം പിടികൂടിയത്. ഹക്കീം കൊണ്ടുവന്ന ബാഗേജിന്റെ എക്സ്റേ പരിശോധനയിൽ ബ്ലൂടൂത് സ്പീക്കറിന്റെ ഇമേജിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തുകയായിരുന്നു. സ്പീക്കറിന്റെ മാഗ്‌നട്ടുകൾ മാറ്റി ആ സ്ഥാനത്ത് രണ്ട് സ്വർണക്കട്ടികൾ ഒളിപ്പിച്ച നിലയിലായിരുന്നു.

ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍  സ്വർണക്കട്ടി; കരിപ്പൂരിൽ 1.11 കോടിയുടെ സ്വർണം പിടികൂടി
കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി : രണ്ടുപേർ പിടിയില്‍

കള്ളക്കടത്തു സംഘം ഹക്കീമിന് 70,000 രൂപയും ടിക്കറ്റുമാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്. സംഭവത്തിൽ കസ്റ്റംസ്‌ സമഗ്ര അന്വേഷണം നടത്തി വരികയാണ്. അസിസ്റ്റന്റ് കമ്മിഷണർ സിനോയി കെ മാത്യു, സൂപ്രണ്ടുമാരായ ജാക്സൺ ജോസഫ്, ജീസ് മാത്യു, എബ്രഹാം കോശി, ഷാജന ഖുറേഷി, ഇൻസ്‌പെക്ടർമാരായ വിമൽകുമാർ, ദിനേശ് മിർധ , രാജീവ്‌ കെ., ധന്യ കെ പി, വീരേന്ദ്ര പ്രതാപ് ചൗധരി, ഹെഡ് ഹവൽദർമാരായ അലക്സ്‌ ടി എ, ലില്ലി തോമസ് എന്നിവർ ചേർന്നാണ് സ്വർണം പിടികൂടിയത്.

കഴിഞ്ഞ വർഷം കരിപ്പൂർ എയർ കസ്റ്റoസ് ഉദ്യോഗസ്ഥർ 360 കേസുകളിലായി ഏകദേശം 150 കോടി രൂപ വിലമതിക്കുന്ന 287.2 കിലോഗ്രാം സ്വർണം പിടികൂടിയിരുന്നു. എയർ കസ്റ്റംസ് സ്വർണം പിടികൂടുന്നത് വർധിച്ചിട്ടും സ്വർണക്കടത്തിൽ കുറവ് വന്നിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്വർണത്തിന് പുറമെ 142.64 ലക്ഷത്തിന്‍റെ വിദേശ കറൻസിയും എയർകസ്റ്റംസ് പിടികൂടി കേസെടുത്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in