മന്ത്രി പി പ്രസാദിനെ ഒഴിവാക്കി ഇസ്രയേല്‍ യാത്രയ്‌ക്കൊരുങ്ങി കൃഷി വകുപ്പ്; മുഖ്യമന്ത്രിയോട് അനുമതി തേടി
ആധുനികവും ചെലവു കുറഞ്ഞതുമായ കൃഷിരീതി പഠിക്കുന്നതിനാണ് കൃഷി മന്ത്രി പി പ്രസാദും സംഘവും ഇസ്രയേല്‍ യാത്ര തീരുമാനിച്ചത്. ഫെബ്രുവരി 12 മുതല്‍ 19 വരെയായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ അറിയിക്കുന്നതിന് മുന്‍പ് യാത്രയുടെ ഉത്തരവിറങ്ങിയതോടെ സിപിഐ നേതൃത്വം അനുമതി നിഷേധിക്കുകയായിരുന്നു. പാര്‍ട്ടിക്ക് ആശയപരമായി വൈരുദ്ധ്യമുള്ള ഇസ്രയേലിലേക്ക് യാത്രയ്‌ക്കൊരുങ്ങിയത് അവിടത്തെ രാഷ്ട്രീയ സാഹചര്യം പോലും നോക്കാതെയാണെന്നും ആക്ഷേപമുയര്‍ന്നു. ഇതിനുപിന്നാലെയാണ് ഇസ്രയേല്‍ യാത്രയ്ക്ക് മന്ത്രിയെ ഒഴിവാക്കി മുഖ്യമന്ത്രിയോട് അനുമതി തേടാന്‍ കൃഷി വകുപ്പിന്റെ തീരുമാനം. കര്‍ഷകരും അവരെ സഹായിക്കാനുള്ള ഉദ്യോഗസ്ഥരും പഠനത്തിനു പോകട്ടെ എന്ന നിര്‍ദേശമാണ് വകുപ്പ് മുഖ്യമന്ത്രിക്ക് മുൻപില്‍ വെച്ചിരിക്കുന്നത്.
യാത്രയ്ക്ക് സിപിഐ അനുമതി നിഷേധിച്ചതോടെ മുഖ്യമന്ത്രിയും സമാന നിലപാടെടുക്കുകയായിരുന്നു. ഇസ്രായേലിലെ രാഷ്ട്രീയ സാഹചര്യം മനസിലാക്കാതെയാണ് മന്ത്രി യാത്ര തീരുമാനിച്ചതെന്ന് സിപിഎമ്മിലും അഭിപ്രായമുയര്‍ന്നിരുന്നു
കര്‍ഷകരുടെയും ഉദ്യോഗസ്ഥരുടെയും യാത്രയ്ക്ക് സിപിഐ സംസ്ഥാന നേതൃത്വം അനുമതി നല്‍കിയിട്ടുണ്ട്. അതിനാല്‍ മുഖ്യമന്ത്രിയും അനുമതി നല്‍കുമെന്ന പ്രതീക്ഷയിലാണ് കൃഷി വകുപ്പ്. പാര്‍ട്ടി വെട്ടും മുന്‍പ് യാത്ര സംബന്ധിച്ച് തീരുമാനമെടുത്തതിനാല്‍ തിരഞ്ഞെടുക്കപ്പെട്ട 20 കര്‍ഷകരില്‍ പലരും വിമാന ടിക്കറ്റ് ഉള്‍പ്പെടെ ബുക്ക് ചെയ്തിരുന്നു. സര്‍ക്കാര്‍, യാത്ര പൂര്‍ണമായും ഒഴിവാക്കിയാല്‍ ഇവരുടെ പണം വെള്ളത്തിലാകും. ഇതോടെയാണ് യാത്രയ്ക്ക് മന്ത്രിയില്ലെങ്കിലും മാറ്റം വരുത്തേണ്ടെന്ന തീരുമാനം കൃഷി വകുപ്പ് കൈക്കൊണ്ടത്.
യാത്രയ്ക്ക് സിപിഐ അനുമതി നിഷേധിച്ചതോടെ മുഖ്യമന്ത്രിയും സമാന നിലപാടെടുക്കുകയായിരുന്നു. ഇസ്രായേലിലെ രാഷ്ട്രീയ സാഹചര്യം മനസിലാക്കാതെയാണ് മന്ത്രി യാത്ര തീരുമാനിച്ചതെന്ന് സിപിഎമ്മിലും അഭിപ്രായമുയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രിയെ ഒഴിവാക്കിയുള്ള സംഘത്തിന് അനുമതി തേടി കൃഷി വകുപ്പ് മുഖ്യമന്ത്രിയെ സമീപിച്ചത്.