നിരത്തിലെ പിഴവിന് കനത്ത പിഴ;എഐ ക്യാമറകൾ കണ്ണുതുറക്കുമ്പോൾ

കേരളത്തിലെ ദേശീയപാതയിലും, സംസ്ഥാന പാതകളിലുമായി 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് തടയിടാന്‍ സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (എഐ) ക്യാമറകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. 3 മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വിച്ച് ഓണ്‍ ചടങ്ങ് നിര്‍വഹിക്കും. സേഫ് കേരള പദ്ധതിയുടെ ഭാഗമായി കെല്‍ട്രോണുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. 232 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

കേരളത്തിലെ ദേശീയപാതയിലും, സംസ്ഥാന പാതകളിലുമായി 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര, ഇരുചക്രവാഹനങ്ങളില്‍ മൂന്ന് പേരെ വെച്ച് യാത്രചെയ്യല്‍,ലൈന്‍ മറികടന്നുള്ള ഡ്രൈവിംഗ്, മൊബൈല്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിങ് എന്നിവയുള്‍പ്പെടെ നിയമലംഘനങ്ങള്‍ പിടികൂടാന്‍ 675 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.

ഇവയ്ക്കു പുറമേ അനധികൃത പാര്‍ക്കിങ് പിടികൂടുന്നതിന് 25 ക്യാമറകളും റെഡ് ലൈറ്റ് തെറ്റിക്കുന്നവരെ പിടികൂടാന്‍ 18 ക്യാമറകളും ഉണ്ടാകും.അമിത വേഗം കണ്ടുപിടിക്കുന്നതിന് 4 ഫിക്‌സഡ് ക്യാമറകളും വാഹനങ്ങളില്‍ ഘടിപ്പിച്ച 4 ക്യാമറകളും പദ്ധതിയുടെ ഭാഗമായുണ്ട്.

4 ജി കണക്ടിവിറ്റിയിലാണ് ഡേറ്റാ കൈമാറ്റം ചെയ്യപ്പെടുന്നത്. നിരത്തിലോടുന്ന എല്ലാ വാഹനങ്ങളെയും ക്യാമറ നിരീക്ഷിക്കുകയും നിയമം ലംഘിച്ച വാഹനങ്ങളുടെ ചിത്രം മോട്ടോര്‍വാഹനവകുപ്പിന്റെ കണ്‍ട്രോള്‍റൂമിലേക്ക് അയക്കുകയും ചെയ്യും. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ വാഹന ഉടമയുടെ ഫോണിലേക്ക് ഉടന്‍ അയക്കും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in