എഐ ക്യാമറ വിവാദം: മറുപടി പറയാൻ മുഖ്യമന്ത്രിക്ക് മനസ്സില്ലെന്ന് എ കെ ബാലൻ; പിണറായിയുടെ മൗനം മഹാകാര്യമല്ലെന്ന് ചെന്നിത്തല

എഐ ക്യാമറ വിവാദം: മറുപടി പറയാൻ മുഖ്യമന്ത്രിക്ക് മനസ്സില്ലെന്ന് എ കെ ബാലൻ; പിണറായിയുടെ മൗനം മഹാകാര്യമല്ലെന്ന് ചെന്നിത്തല

എഐ ക്യാമറ അഴിമതിയില്‍ സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നുവെന്ന് രമേശ് ചെന്നിത്തല
Updated on
1 min read

എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിരോധം തീര്‍ത്ത് സിപിഎം കേന്ദ്രകമ്മറ്റി അംഗം എകെ ബാലന്‍. വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാലാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്ന് എ കെ ബാലന്‍ പറഞ്ഞു. ''ഓരോ ദിവസവും മറുപടി പറയാന്‍ മനസില്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നേരത്തേയും ഉയര്‍ത്തിയ ഒരു ആരോപണവും തെളിയിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല'' - എ കെ ബാലന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മൗനത്തെ വിമര്‍ശിച്ചും പിണറായിക്ക് പ്രതിരോധം തീര്‍ത്ത് രംഗത്തെത്തിയ എകെ ബാലനെ പരിഹസിച്ചും രമേശ് ചെന്നിത്തല രംഗത്തെത്തി. മുഖ്യമന്ത്രിയുടെ മൗനം മഹാകാര്യമല്ല. മിണ്ടണമെന്ന് നിര്‍ബന്ധമില്ല. എഐ കരാര്‍ റദ്ദാക്കി ജുഡിഷ്യല്‍ അന്വേഷണം വേണം. ഒരു വിജിലന്‍സ് അന്വേഷണം നടക്കുമ്പോള്‍ മുഖ്യമന്ത്രി അതേ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതെങ്ങനെയെന്നും ചെന്നിത്തല ചോദിച്ചു.

പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തുന്ന അന്വേഷണത്തില്‍ സത്യം പുറത്തുവരില്ല. പ്രസാഡിയോ കമ്പനി ഡയറക്ടര്‍ സുരേന്ദ്രകുമാര്‍ സിപിഎം സഹയാത്രികനാണ്. എല്ലാം ക്ലിഫ് ഹൗസിനുവേണ്ടിയാണ് ചെയ്യുന്നതെന്നും എന്തൊക്കെ ഇടപാടുകള്‍ നടന്നെന്ന് പുറത്തുവരണമെന്നും ചെന്നിത്തല വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വിട്ടരേഖകള്‍ എ കെ ബാലന്‍ കണ്ടില്ലേയെന്നും ചെന്നിത്തല ചോദിച്ചു. എന്നിട്ടും എന്താണ് തെളിവെന്ന് ചോദിക്കുന്നു. കണ്ണടച്ച് ഇരുട്ടാക്കുകയാണ്. 232 കോടിയുടെ പദ്ധതി 68 കോടിക്ക് തീര്‍ക്കാനാകുമെന്ന് ലൈറ്റ് മാസ്റ്റര്‍ എംഡി വെളിപ്പെടുത്തി കഴിഞ്ഞു. എസ്ആര്‍ഐടിക്ക് ടെണ്ടര്‍ ലഭിച്ചത് ക്രമവിരുദ്ധമാണെന്ന് തെളിവു സഹിതം പുറത്തു വിട്ടിട്ടും എന്തേ നിഷേധിക്കാത്തതെന്നും ചെന്നിത്തല ചോദിച്ചു.

logo
The Fourth
www.thefourthnews.in