വിദ്യ മുതല്‍ നിഖില്‍ വരെയുള്ള നിരയില്‍ ഒതുങ്ങില്ല, ഒരു പ്രതിക്കും ഒരു കൂട്ടിലും സംരക്ഷണം കിട്ടില്ല: എ കെ ബാലന്‍

വിദ്യ മുതല്‍ നിഖില്‍ വരെയുള്ള നിരയില്‍ ഒതുങ്ങില്ല, ഒരു പ്രതിക്കും ഒരു കൂട്ടിലും സംരക്ഷണം കിട്ടില്ല: എ കെ ബാലന്‍

എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിലെ നാലാം പ്രതി കോണ്‍ഗ്രസ് നേതാവ് നവ്യ 80 ദിവസമാണ് ഒളിവില്‍ കഴിഞ്ഞത്
Updated on
1 min read

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്‍. വിദ്യയെ 15-ാം ദിവസം പോലീസ് പിടികൂടി, എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിലെ നാലാം പ്രതി കോണ്‍ഗ്രസ് നേതാവ് നവ്യ 80 ദിവസമാണ് ഒളിവില്‍ കഴിഞ്ഞത്. അവരെ സംരക്ഷിച്ചത് ആരാണെന്ന് പറഞ്ഞാല്‍ വിദ്യയെ സംരക്ഷിച്ചുവെന്ന ആരോപണത്തിന് പിന്നീട് മറുപടി പറയാം. വിദ്യ മുതല്‍ നിഖില്‍ വരെയുള്ള നിരയില്‍ ഈ പ്രശ്‌നം ഒതുങ്ങി നില്‍ക്കില്ലെന്നും കള്ളനോട്ടടി പോലെ കുറേ വ്യാജന്മാര്‍ ഇതിന് പിന്നിലുണ്ടെന്നും എ കെ ബാലന്‍ പറഞ്ഞു.

വിദ്യ മുതല്‍ നിഖില്‍ വരെയുള്ള നിരയില്‍ ഒതുങ്ങില്ല, ഒരു പ്രതിക്കും ഒരു കൂട്ടിലും സംരക്ഷണം കിട്ടില്ല: എ കെ ബാലന്‍
വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല; പിന്നിൽ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയെന്ന് വിദ്യ

എസ്എഫ്‌ഐയെ ചേര്‍ത്ത് നിര്‍ത്തിയാണ് വിവാദങ്ങള്‍ക്ക് എ കെ ബാലന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. എസ്എഫ്‌ഐക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. സംസ്ഥാന സെക്രട്ടറിയെ പറ്റിയും യാതൊരു ആക്ഷേപവും ഇല്ലെന്ന് വ്യക്തമാക്കിയ എ കെ ബാലന്‍ അതേസമയം വിദ്യയെയും നിഖിലിനെയും പൂര്‍ണമായും തള്ളിപ്പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഒരു പ്രതിക്കും ഒരു കൂട്ടിലും സംരക്ഷണം കിട്ടില്ല. മാളത്തില്‍ നിന്ന് ഉടുമ്പിനെ തെറിപ്പിക്കുന്നത് പോലെ പ്രതികളെ നിയമത്തിന് മുന്നില്‍ സര്‍ക്കാര്‍ കൊണ്ടുവരും. ഇന്നലെ നടന്ന അറസ്റ്റ് ഇതാണ് തെളിയിക്കുന്നതെന്നും ഇനി ആരെങ്കിലും പിടിയിലാകാന്‍ ഉണ്ടെങ്കില്‍ അവരും പിടിയിലാകുമെന്നും എ കെ ബാലന്‍ പറഞ്ഞു.

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് സിപിഎം കേന്ദ്ര കമ്മറ്റി അംഗത്തിന്റെ മറുപടി. കെ എസ് യു സംസ്ഥാന കണ്‍വീനറും വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം നേരിടുന്നുണ്ട്. ഇക്കാര്യങ്ങളിലുള്‍പ്പെടെ വിശദമായ പരിശോധനയുണ്ടാകും. വ്യാജന്മാരെ പുറത്തുകൊണ്ട് വരുന്നതിനായി സര്‍ക്കാരിന് ശക്തമായ നിലപാട് സ്വീകരിക്കുന്നതിന് ഇപ്പോഴത്തെ സംഭവം നിമിത്തമായെന്നും എ കെ ബാലന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in