ആകാശ് തില്ലങ്കേരി
ആകാശ് തില്ലങ്കേരി

ആകാശ് തില്ലങ്കേരി അറസ്റ്റിൽ; കാപ്പ ചുമത്തി

സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണ് നടപടിയെന്ന് പോലീസ്
Updated on
1 min read

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ജില്ലാ കളക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരം, മുഴക്കുന്ന് പോലീസാണ് ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്തത്. ആകാശിന്റെ കൂട്ടാളികളിൽ ഒരാളായ ജിജോ തില്ലങ്കേരിയെയും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി ഏ​​ഴോ​​ടെ​​യാ​​ണ് ഇ​​രു​​വ​​രെ​​യും വീ​​ട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. പോലീസ് മേധാവിയുടെ ശുപാര്‍ശ പ്രകാരമാണ് കളക്ടര്‍ അറസ്റ്റിന് ഉത്തരവിട്ടത്. സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണ് നടപടിയെന്ന് പോലീസ് പറഞ്ഞു.

സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു

സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ പരാതിയിൽ മുഴക്കുന്ന് പോലീസും ഡിവൈഎഫ്ഐ പ്രവർത്തകനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മട്ടന്നൂർ പോലീസും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ച കേസിൽ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായ ആകാശിനും ജിജോയ്ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. രണ്ട് കൊ​​ല​​പാ​​ത​​ക കേ​​സു​​ൾ​​പ്പെ​​ടെ 12 കേ​​സി​​ൽ പ്ര​​തി​​യാ​​ണ് ആകാശ് തില്ലങ്കേരി.

മറ്റു കേസുകളില്‍ അകപ്പെടരുതെന്ന് ചൂണ്ടിക്കാട്ടിയാണ് ഷുഹൈബ് കേസില്‍ ആകാശിന് ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യ​​വ്യ​​വ​​സ്ഥ​​ക​​ള്‍ ലം​​ഘി​​ച്ചെ​​ന്ന് ​​കാ​​ട്ടി ആ​​കാ​​ശിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ആകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചർച്ചയായിരുന്നു.

logo
The Fourth
www.thefourthnews.in