'പ്രതിയെ കിട്ടി'; എകെജി സെന്റര്‍ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

'പ്രതിയെ കിട്ടി'; എകെജി സെന്റര്‍ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനാണ് കസ്റ്റഡിയില്‍
Updated on
1 min read

എകെജി സെന്റര്‍ ആക്രണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. തിരുവനന്തപുരം മണ്‍വിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍. എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞത് ജിതിനാണെന്നാണ് ക്രൈംബ്രാഞ്ച് വാദം.

യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍

ജിതിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വരികയാണ്. ജവഹര്‍ നഗറിലുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ക്രൈംബ്രാഞ്ച് എസ് പി മധുസൂധനന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്യുന്നത്. പ്രതി ഉപയോഗിച്ച വാഹനം, സ്‌ഫോടക വസ്തു എവിടുന്ന് ലഭിച്ചു, ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരൊക്കെ തുടങ്ങിയ വിവരങ്ങള്‍ ജിതിനില്‍ നിന്നും അറിയേണ്ടതുണ്ട്. ഇന്ന് തന്നെ ജിതിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

സംഭവം നടന്ന് രണ്ടരമാസത്തിന് ശേഷമാണ് കേസില്‍ ഒരാള്‍ പിടിയിലാവുന്നത്.

സംഭവം നടന്ന് രണ്ടരമാസത്തിന് ശേഷമാണ് കേസില്‍ ഒരാള്‍ പിടിയിലാവുന്നത്. ജൂണ്‍ 30ന് രാത്രി 11.25 ഓടെയായിരുന്ന എകെജി സെന്ററിനുനേരെ ആക്രമണമുണ്ടായത്. സ്‌കൂട്ടറിലെത്തിയ അക്രമി എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടക വസ്തു എറിയുകയായിരുന്നു.

ഗേറ്റിന്റെ തൂണില്‍ തട്ടിയ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയും ചെയ്തു. 25 മീറ്റര്‍ അകലെ 7 പൊലീസുകാര്‍ കാവല്‍നില്‍ക്കുമ്പോള്‍ കുന്നുകുഴി ഭാഗത്തുനിന്ന് സ്‌കൂട്ടറിലെത്തിയെ വ്യക്തിയാണ് സ്‌ഫോടക വസ്തു എറിഞ്ഞത്. കേരള പോലീസിന്റെ മൂക്കിന്‍ തുമ്പത്ത് നടന്ന സംഭവത്തില്‍ പ്രതിയെ പിടികൂടാനാവാത്തത് വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.

logo
The Fourth
www.thefourthnews.in