വഇല്‍ ദഹ്ദൂദ്
വഇല്‍ ദഹ്ദൂദ്

അല്‍ജസീറ ഗാസ ബ്യൂറോ ചീഫ് വഇല്‍ അല്‍ ദഹ്ദൂദ് കേരള മീഡിയ അക്കാദമി മുഖമാസികയുടെ മീഡിയ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും
Updated on
1 min read

കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ 'മീഡിയ'യുടെ 'മീഡിയ പേഴ്സണ്‍ ഓഫ് ദ ഇയര്‍' ആയി അല്‍ജസീറ ചാനലിന്റെ ഗാസ ബ്യൂറോചീഫ് വഇല്‍ അല്‍ ദഹ്ദൂദിനെ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. കേരളത്തില്‍ നിന്നുളള ഈ ബഹുമതി വിലമതിക്കുന്നതാണെന്ന് ദഹ്ദൂത് അറിയിച്ചതായി മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു പറഞ്ഞു.

വഇല്‍ ദഹ്ദൂദ്
പശുവിനെ കൊന്ന് മുസ്ലീം യുവാവിനെ കുടുക്കാൻ ശ്രമം; യുപിയിൽ ബജ്‌റംഗ്ദൾ നേതാവ് അറസ്റ്റിൽ

ഗാസയില്‍ 2023 ഒക്ടോബറില്‍ ആരംഭിച്ച ഇസ്രയേല്‍ ആക്രമണത്തില്‍ ഇതിനകം നൂറിലധികം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തന്റെ കുടുംബത്തിന് കനത്ത നഷ്ടം സംഭവിച്ചിട്ടും അചഞ്ചലമായി മാധ്യമപ്രവര്‍ത്തനം തുടരുന്ന ദഹ്ദൂദ് മാധ്യമധീരതയുടെ ആഗോളമുഖമാണ്. ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളുടെ സംഘടനയുടെയും മീഡിയ മാഗസിന്‍ പത്രാധിപസമിതി അംഗങ്ങളുടെയും ശുപാര്‍ശ പ്രകാരം അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് മീഡിയ പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് ദഹ്ദൂദിനെ തിരഞ്ഞെടുത്തത്.

ദഹ്ദൂദിന്റെ ഭാര്യയും മകനും മകളും പേരക്കുട്ടിയും ഒക്ടോബറില്‍ ഗാസയിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അല്‍ ജസീറയുടെ ഫോട്ടോജേണലിസ്റ്റുകൂടിയായ മൂത്തമകന്‍ ഹംസ രണ്ടാഴ്ച മുമ്പ് ഇസ്രയേല്‍ സേനയുടെ ആക്രമണത്തില്‍ രക്തസാക്ഷിയായി. മിസൈല്‍ ആക്രമണത്തില്‍ തന്റെ ക്യാമറാമാന്‍ കൊല്ലപ്പെട്ടപ്പോള്‍ നിലത്തുകിടന്ന ക്യാമറ ഉയര്‍ത്തി ആ സംഭവം ലോകത്തെ അറിയിച്ചു ദഹ്ദൂത്.യുദ്ധഭൂമിയില്‍ റിപ്പോര്‍ട്ടിംഗിനിടെ പരിക്കേറ്റ ദഹ്ദൂത് ഇപ്പോള്‍ ഖത്തറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

വഇല്‍ ദഹ്ദൂദ്
ഉപയോക്താക്കള്‍ പേടിക്കണ്ട; ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ പേടിഎം യുപിഐ സേവനങ്ങളെ ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്

മീഡിയ മാഗസിന്റെ കഴിഞ്ഞ വര്‍ഷത്തെ 'മീഡിയ പെഴ്സണ്‍ ഓഫ് ദ ഇയര്‍' അവാര്‍ഡ് വിഖ്യാത യൂറോപ്യന്‍ അന്വേഷണാത്മക മാധ്യമപ്രവര്ത്തക പാവ്ലാ ഹോള്‍സോവയ്ക്കായിരുന്നു. ചെക്ക് റിപ്പബ്ലിക്കിലെ മാധ്യമപ്രവര്‍ത്തകയായ ഹോള്‍സോവയുടെ അന്വേഷണാത്മക റേേിപ്പാര്‍ട്ടിനെ തുടര്‍ന്ന് സ്ലൊവാക്യയിലെ സര്‍ക്കാര്‍ നിലംപതിക്കുകയും 21 ജഡ്ജിമാര്‍ അഴിമതിക്കേസില്‍ പ്രതികളായിരുന്നു. പൊലീസ് മേധാവിയാകട്ടെ ആത്മഹത്യ ചെയ്തു. ഇറ്റാലിയന്‍ മാഫിയയും സ്ലൊവാക്യയിലെ സര്‍ക്കാരും തമ്മിലുളള അവിശുദ്ധബന്ധം പുറത്തുകൊണ്ടുവന്നത് പാവ്ലയുടെ റിപ്പോര്‍ട്ടുകളായിരുന്നു. കൊച്ചിയില്‍ മീഡിയ അക്കാദമി സംഘടിപ്പിച്ച ഗ്ലോബല്‍ മീഡിയ ഫെസ്റ്റിവലില്‍ പാവ്ല എത്തി അവാര്‍ഡ് സ്വീകരിച്ചു.

logo
The Fourth
www.thefourthnews.in