EXCLUSIVE- ആലപ്പുഴയിലെ പ്രസാദിന്റെ ആത്മഹത്യയ്ക്ക്  ഉത്തരവാദി സര്‍ക്കാരോ സിബില്‍ സ്‌കോറോ അല്ല; രേഖകള്‍ ദ ഫോര്‍ത്തിന്

EXCLUSIVE- ആലപ്പുഴയിലെ പ്രസാദിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി സര്‍ക്കാരോ സിബില്‍ സ്‌കോറോ അല്ല; രേഖകള്‍ ദ ഫോര്‍ത്തിന്

പ്രസാദിന് വായ്പ ലഭിക്കാനുള്ള സിബിൽ സ്കോർ ഉണ്ടായിരുന്നതായി തെളിഞ്ഞു.
Updated on
2 min read

ആലപ്പുഴ തകഴിയില്‍ കർഷകനായ കെ ജി പ്രസാദിന് ബാങ്ക് വായ്പ നിഷേധിക്കപ്പെട്ടത് സിബിൽ സ്കോർ കുറവായതുകൊണ്ടെന്ന ആരോപണം തെറ്റ്. വായ്പ ലഭിക്കാന്‍ ആവശ്യമായ സിബില്‍ സ്‌കോര്‍ പ്രസാദിന് ഉണ്ടായിരുന്നുവെന്ന് ഫോര്‍ത്തിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു.

കൃഷി നടത്താന്‍ വായ്പ ലഭിക്കാത്തതില്‍ മനം നൊന്താണ് കുട്ടനാട് തകഴിയിലെ കെ ജി പ്രസാദ് എന്ന കര്‍ഷകന്‍ ജീവനൊടുക്കിയത്. കൃഷി നടത്താനായി വായ്പ ലഭിക്കാന്‍ ബാങ്കുകളെ ബന്ധപ്പെട്ടെങ്കിലും നല്‍കിയില്ലെന്ന് ഇദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. നെല്ല് സംഭരിച്ചപ്പോള്‍ ലഭിച്ച പിആര്‍എസില്‍ സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെയും ചില കർഷക സംഘടനകളുടെയും ഇത് സംബന്ധിച്ച് ആരോപണങ്ങള്‍ തെറ്റാണെന്നാണ് ദ ഫോര്‍ത്തിന്റെ അന്വേഷണത്തില്‍ തെളിയുന്നത്. ബാങ്കുകള്‍ വായ്പ അനുവദിക്കാവുന്ന അളവില്‍ കെ ജി പ്രസാദിന് സിബില്‍ സ്‌കേ്ാര്‍ ഉണ്ടായിരുന്നു. 808 ആണ് അദ്ദേഹത്തിന്റെ സിബില്‍ സ്‌കോര്‍ എന്നും ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. വായ്പ അനുവദിക്കാന്‍ മാത്രമല്ല, പലിശ ഇളവ് പോലും ലഭിക്കാന്‍ പാകത്തിലുള്ള സിബില്‍ സ്‌കോര്‍ ആണിത്.

EXCLUSIVE- ആലപ്പുഴയിലെ പ്രസാദിന്റെ ആത്മഹത്യയ്ക്ക്  ഉത്തരവാദി സര്‍ക്കാരോ സിബില്‍ സ്‌കോറോ അല്ല; രേഖകള്‍ ദ ഫോര്‍ത്തിന്
എന്താണ് പിആർഎസ് വായ്പ? അത് കർഷകരെ ബാധിക്കുന്നതെങ്ങനെ?
Summary

നേരത്തെ പ്രസാദ് എടുത്ത വായ്പ അടച്ചു തീർക്കുന്നതിൽ വീഴ്ച വരുത്തിയിരുന്നതായും ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. 2011 ല്‍ കാര്‍ഷിക വായ്പയായി എടുത്ത 25,000 രുപയുടെ അടവ് മുടങ്ങിയിരുന്നു

അതുമാത്രമല്ല, പിആര്‍എസ് വായ്പാ കുടിശ്ശികയുടെ പേരില്‍ സിബില്‍ സ്‌കോര്‍ കുറയുമെന്ന പ്രചാരണവും തെറ്റാണെന്ന് ബാങ്കിങ് രംഗത്തുള്ളവര്‍ പറയുന്നു. പി ആര്‍ എസ് കുടിശ്ശിക കാണിച്ച് ആര്‍ക്കും ബാങ്ക് വായ്പ നിഷേധിക്കാന്‍ കഴിയില്ലെന്നുമാണ് ബാങ്കിങ്ങ് രംഗത്തുള്ളവര്‍ പറയുന്നത്.

നേരത്തെ പ്രസാദ് എടുത്ത വായ്പ അടച്ചു തീർക്കുന്നതിൽ വീഴ്ച വരുത്തിയിരുന്നതായും ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. 2011 ല്‍ കാര്‍ഷിക വായ്പയായി എടുത്ത 25,000 രുപയുടെ അടവ് മുടങ്ങിയിരുന്നു. ഒടുവില്‍ 2021 ജനുവരി 15ന് ഒറ്റത്തവണയായി ഇത് തീര്‍പ്പാക്കിയതാണ്. ഇങ്ങനെ അടവ് മുടങ്ങിയവര്‍ക്ക് വേണമെങ്കില്‍ ബാങ്കുകള്‍ക്ക് വായ്പ നിഷേധിക്കാവുന്നതാണ്. ഇത് ബാങ്കുകളുടെ വിവേചനാധികാരത്തില്‍ പെടുന്ന കാര്യമാണ്. എന്നാല്‍ ഇക്കാരണം കൊണ്ടാണ് വായ്പ നിഷേധിക്കപ്പെട്ടതെന്നതിനും തെളിവുകള്‍ ഇല്ല. കാരണം പ്രസാദിന് വായ്പ അനുവദിക്കാന്‍ അര്‍ഹതയുണ്ടോയെന്ന് രണ്ടു വര്‍ഷത്തിനിടെ ഒരു ബാങ്കും പരിശോധിച്ചിട്ടില്ലെന്നും ദ ഫോര്‍ത്തിന്റെ അന്വേഷണത്തില്‍ വ്യക്തമായി.

EXCLUSIVE- ആലപ്പുഴയിലെ പ്രസാദിന്റെ ആത്മഹത്യയ്ക്ക്  ഉത്തരവാദി സര്‍ക്കാരോ സിബില്‍ സ്‌കോറോ അല്ല; രേഖകള്‍ ദ ഫോര്‍ത്തിന്
പിആര്‍എസ് കുടിശിക സര്‍ക്കാര്‍ അടച്ചില്ല; ബാങ്ക് വായ്പ നിഷേധിച്ചു, കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

പ്രസാദിൻ്റെ സിബില്‍ റെക്കോര്‍ഡ് പരിശോധിച്ചത് രണ്ട് വര്‍ഷം മുന്‍പാണ്. കൃത്യമായി പറഞ്ഞാല്‍ 2021 സെപ്റ്റംബര്‍ 14ന്. അതായത് ബാങ്കുകളുടെ കൈയിലൊന്നും പ്രസാദിന്റെ സിബില്‍ സ്‌കോര്‍ ഇല്ല. ഈ സാഹചര്യത്തിലാണ് സിബില്‍ സ്‌കോര്‍ കുറവായത് കാരണം വായ്പ അനുവദിക്കില്ലെന്ന് പ്രസാദിനോട് പറഞ്ഞത് ആരാണെന്ന ചോദ്യം ഉയരുന്നത്. വായ്പാ ആപേക്ഷയുമായി പ്രസാദ് സമീപിച്ചിട്ടില്ലെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഫെഡറല്‍ ബാങ്കും വിജയ ബാങ്കും വ്യക്തമാക്കുന്നത്. ഇത് ശരിയായിരിക്കുമോ? . അതോ സിബില്‍ സ്‌കോര്‍ പരിശോധിക്കാതെ തന്നെ വായ്പ തരില്ലെന്ന് പറഞ്ഞ് പ്രസാദിനെ ബാങ്കുകള്‍ ഒഴിവാക്കുകയായിരുന്നോ എന്ന ചോദ്യവും അവശേഷിക്കുന്നു. ഇക്കാര്യത്തില്‍ വസ്തുനിഷ്ഠമായ ഒരു അന്വേഷണം നടത്തിയാല്‍ മാത്രമെ ആരാണ് പ്രസാദിനെ തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമാകു.

logo
The Fourth
www.thefourthnews.in