മദ്യ വില കൂടി; വർധന
10 രൂപ മുതല്‍ 20 രൂപ വരെ

മദ്യ വില കൂടി; വർധന 10 രൂപ മുതല്‍ 20 രൂപ വരെ

വില്‍പ്പന നികുതി കൂട്ടുന്നതിനുള്ള ബില്ലില്‍ ഗവർണർ ഇന്നലെ ഒപ്പിട്ടിരുന്നു
Updated on
1 min read

സംസ്ഥാനത്ത് മദ്യത്തിന്റെ വില കൂടി. 10 രൂപ മുതല്‍ 20 രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. ബിയറിനും വൈനിനും നാളെ മുതല്‍ വില കൂടും.

ബിവറേജസ് കോർപ്പറേഷൻ വഴി വില്‍പ്പന നടത്തുന്ന മിക്ക ബ്രാൻഡുകള്‍ക്കും വില കൂട്ടിയിട്ടുണ്ട്. ജവാൻ മദ്യത്തിന് ലിറ്ററിന് 10 രൂപ വർധിപ്പിച്ചു. 600 രൂപയായിരുന്ന ജവാൻ മദ്യത്തിന് ഇനി മുതല്‍ 610 രൂപ നല്‍കണം.

മദ്യത്തിന്റെ വില വർധിപ്പിക്കാനുള്ള ബില്ലില്‍ ഇന്നലെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടത്. ഇതിന് പിന്നാലെ വില വർധിപ്പിക്കുകയായിരുന്നു. ജനുവരി ഒന്ന് മുതല്‍ വില വർധന പ്രാബല്യത്തിലാക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഗവർണർ ബില്ലില്‍ ഒപ്പിട്ടതിന് പിന്നാലെ വിലയും കൂട്ടി. ക്രിസ്മസ്-ന്യൂ ഇയർ ദിവസങ്ങളില്‍ സംസ്ഥാനത്ത് മദ്യത്തിന്റെ വില്‍പ്പന കൂടും. ഈ സാഹചര്യത്തിലാണ് വേഗത്തില്‍ വിലയും കൂട്ടിയതെന്നാണ് വിവരം.

മദ്യ കമ്പനികളില്‍ നിന്ന് ഈടാക്കിയിരുന്ന വില്‍പ്പന നികുതി സർക്കാർ ഒഴിവാക്കിയിരുന്നു. ഇതിനെത്തുടർന്ന് വർഷം 195 കോടി രൂപയുടെ വരുമാന നഷ്ടമാണ് ബിവറേജസ് കോർപ്പറേഷനുണ്ടാകുക. ഇത് പരിഹരിക്കുന്നതിനായാണ് വില്‍പ്പന നികുതി വർധിപ്പിച്ചുകൊണ്ട് സർക്കാർ ബില്‍ കൊണ്ടു വന്നത്.

logo
The Fourth
www.thefourthnews.in