റാഗിങ് പരാതിയില്‍ അലന്‍ ഷുഹൈബ് കസ്റ്റഡിയില്‍; തീവ്രവാദം ബന്ധം തുടരുന്നെന്ന് എസ്എഫ്ഐ; പകപോക്കുന്നെന്ന് അലന്‍

റാഗിങ് പരാതിയില്‍ അലന്‍ ഷുഹൈബ് കസ്റ്റഡിയില്‍; തീവ്രവാദം ബന്ധം തുടരുന്നെന്ന് എസ്എഫ്ഐ; പകപോക്കുന്നെന്ന് അലന്‍

ക്യാമ്പസിലെ വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതാണെന്ന് ധർമടം പോലീസ്
Updated on
1 min read

കണ്ണൂർ പാലയാട് ലോ കോളേജ് ക്യാമ്പസില്‍ റാഗിങ് നടത്തിയെന്ന പരാതിയില്‍, പന്തീരങ്കാവ് യുഎപിഎ കേസില്‍ തടവില്‍ കഴിഞ്ഞ അലന്‍ ഷുഹൈബ് കസ്റ്റഡിയില്‍. അലന്‍ ഉള്‍പ്പെടെ രണ്ട് പേരെയാണ് ധർമടം പോലീസ് കസ്റ്റഡിയിലെടുത്തത്. ഒന്നാം വർഷ വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന എസ്എഫ്ഐയുടെ പരാതിയിലാണ് നടപടി. എന്നാല്‍ പരാതി വ്യാജമാണെന്നും എസ്എഫ്ഐ പകവീട്ടുകയാണെന്നും അലന്‍ പ്രതികരിച്ചു. അലന്‍ തീവ്രവാദ ബന്ധം തുടരുകയാണെന്ന് എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രന്‍ ആരോപിച്ചു.

അതേസമയം, ക്യാമ്പസിലെ വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അലനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതാണെന്ന് പോലീസ് പ്രതികരിച്ചു. അലന്‍ . വിദ്യാർത്ഥിയെ മർദിച്ചോ എന്നത് വ്യക്തമല്ലെന്നും കൂടുതല്‍ ചോദ്യം ചെയ്താലേ നിഗമനത്തില്‍ എത്താന്‍ കഴിയൂ എന്നും ധർമടം പോലീസ് 'ദ ഫോർത്തി'നോട് പറഞ്ഞു.

വ്യാജ റാഗിങ് ആരോപണം ഉന്നയിച്ച് രണ്ടാം വർഷ വിദ്യാർത്ഥി ബദറുദ്ദീനെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായതെന്നാണ് അലന്റെ വാദം. ഇവരെ തടയാന്‍ ശ്രമിച്ച അലനെയും രണ്ടാം വർഷ വിദ്യാർത്ഥിയായ മുർഷിദിനെയും അഞ്ചാം വർഷ വിദ്യാർത്ഥിയായ നിഷാദ് ഊരാതൊടിയേയും എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്ന് അലന്‍ ആരോപിക്കുന്നു.

logo
The Fourth
www.thefourthnews.in